World News
കാട്ടുതീ നിയന്ത്രണാതീതം; ന്യൂ സൗത്ത്‌വെയില്‍സില്‍ അടിയന്തിരാവസ്ഥ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 11, 11:35 am
Monday, 11th November 2019, 5:05 pm

ഓസ്‌ട്രേലിയ: കാട്ടുതീ വ്യാപകമായി പടര്‍ന്നതോടു കൂടി ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി പടര്‍ന്നുകൊണ്ടിരിക്കുന്ന കാട്ടുതീയില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. സിഡ്‌നിയും ഇപ്പോള്‍ കാട്ടുതീയുടെ ഭീഷണിയിലാണ്.

കാട്ടു തീ നിയന്ത്രണാതീതമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവരും തയ്യാറായിരിക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ന്യൂസീലാന്റില്‍ നിന്നും അഗ്നിശമനാസേന ന്യൂ സൗത്ത് വെയില്‍സിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയോടെ നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു. നിലവിലുള്ള 1300 അഗ്നിശമനാസേനാംഗങ്ങളെ സഹായിക്കുന്നതിനു വേണ്ടി സൈന്യത്തെ രംഗത്തിറക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നേരത്തെ പറഞ്ഞിരുന്നു.

കിഴക്കന്‍ ഓസ്ട്രേലിയയില്‍ വ്യാപകമായി തീക്കാറ്റ് വീശുന്നതിനാല്‍ തീ അതിവേഗം പടര്‍ന്നുപിടിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ