ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. അവസാന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ ഡക്ക് വര്‍ത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം 27 റണ്‍സിനായിരുന്നു ഓസീസ് പരാജയപ്പെടുത്തിയത്.
ഈ വിജയത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ തേടിയെത്തിയത്. ടി-20 ഫോര്‍മാറ്റില്‍ 100 വിജയങ്ങള്‍ എന്ന പുതിയ നാഴികക്കല്ലിയിലേക്കാണ് കങ്കാരുപ്പട കാലെടുത്തുവെച്ചത്. ടി-20യില്‍ 100 വിജയങ്ങള്‍ സ്വന്തമാക്കുന്ന നാലാമത്തെ ടീമായി മാറാനും ഓസ്‌ട്രേലിയക്ക് സാധിച്ചു.
Australia clinch victory in the third T20I, wrapping up a commanding 3-0 sweep in the #NZvAUS series 💪
Scorecard 📝 https://t.co/5zaMvjHjvr pic.twitter.com/6DzABvuHPo
— ICC (@ICC) February 25, 2024
ടി-20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച ടീമുകള്‍
(രാജ്യം വിജയങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍)
ഇന്ത്യ-140
പാകിസ്ഥാന്‍-136
ന്യൂസിലാന്‍ഡ്-107
ഓസ്‌ട്രേലിയ-100
സൗത്ത് ആഫ്രിക്ക-96
ഇംഗ്ലണ്ട്-94
ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം മത്സരം ആദ്യം 15 ഓവര്‍ ആക്കി ചുരുക്കുകയായിരുന്നു. വീണ്ടും മഴ വില്ലനായി വന്നതോടെ മത്സരം പത്ത് ഓവറാക്കി മാറ്റുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 10.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് ആണ് നേടിയത്.
ഓസീസ് ബാറ്റിങ് നിരയില്‍ ട്രാവിസ് ഹെഡ് 30 പന്തില്‍ 30 പന്തില്‍ 33 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ കിവീസിന് പത്ത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. കിവീസ് നിരയില്‍ ഗ്ലെന്‍ ഫിലിപ്‌സ് 24 പന്തില്‍ പുറത്താവാതെ 40 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
Content Highlight: Australia become the 4th team to win 100 win in T20