ഹരാരെ: ത്രിരാഷ്ട്ര ടി-20യില്‍ സിംബാബ്‌വെയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം. നായകന്‍ ആരോണ്‍ ഫിഞ്ച് റെക്കോഡ് സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോള്‍ സിംബാബ്‌വെയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല.
ടി-20യിലെ ഉയര്‍ന്ന വ്യക്തിഗത റണ്‍സ് കുറിച്ച ഫിഞ്ചിന്റെ മികവില്‍ 100 റണ്‍സിനാണ് കംഗാരുപ്പടയുടെ ജയം. 76 പന്തില്‍ 172 റണ്‍സെടുത്ത ഫിഞ്ച് ടി-20 ക്രിക്കറ്റിലെ തന്റെ തന്നെ റെക്കോഡാണ് ഫിഞ്ച് തകര്‍ത്തത്. 16 ഫോറും 10 സിക്‌സുമടക്കമാണ് ഫിഞ്ച് 172 റണ്‍സെടുത്തത്. നേരത്തെ ഫിഞ്ചിന്റെ തന്നെ 156 റണ്‍സായിരുന്നു ടി-20യിലെ ഉയര്‍ന്ന സ്‌കോര്‍.
ALSO READ: ഇബ്രാഹിമോവിച്ച് ഇല്ലാത്തത് സ്വീഡന്റെ കരുത്ത് കൂട്ടി: സ്വീഡിഷ് ക്യാപ്റ്റന്‍
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ് ഒന്നാം വിക്കറ്റില്‍ 223 റണ്‍സാണ് അടിച്ചെടുത്തത്. ഇതും ടി-20യിലെ റെക്കോഡാണ്. നേരത്തെ ന്യൂസിലാന്റിനായി മാര്‍ട്ടിന്‍ ഗുപ്ടിലും കെയ്ന്‍ വില്യംസണും ചേര്‍ന്ന് നേടിയ 171 റണ്‍സാണ് പഴങ്കഥയായത്.
കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഓസീസിനായ ആന്‍ഡ്രൂ ടൈ മൂന്ന് വിക്കറ്റും അഗര്‍ രണ്ട് വിക്കറ്റും നേടി.
ALSO READ: മഞ്ജുവാര്യര്‍ രാജിവെച്ചെന്ന വാര്‍ത്ത തെറ്റെന്ന് ഡബ്ല്യു.സി.സി
ടി-20 യില്‍ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ഫിഞ്ച് സ്വന്തമാക്കി. പാകിസ്ഥാനും കൂടെ ചേര്‍ന്നതാണ് ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റ്.