അടിച്ച് അടിവേര് ഇളക്കി; പാകിസ്ഥാനെ തരിപ്പണമാക്കി കങ്കാരുപ്പട
Football
അടിച്ച് അടിവേര് ഇളക്കി; പാകിസ്ഥാനെ തരിപ്പണമാക്കി കങ്കാരുപ്പട
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th December 2023, 1:26 pm

ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ വിജയം. പാകിസ്ഥാനെ 79 റണ്‍സിന് തകര്‍ത്താണ് കങ്കാരുപ്പട തങ്ങളുടെ ബോക്‌സിങ് ടെസ്റ്റ് വിജയാഘോഷം നടത്തിയത്.

മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഓസീസ് 318 റണ്‍സാണ് നേടിയത്. ഓസീസ് ബാറ്റിങ്ങില്‍ മാര്‍ക്കസ് ലബുഷാനെ 63 റണ്‍സും ഉസ്മാന്‍ ഖവാജ 42 റണ്‍സും മിച്ചല്‍ മാര്‍ഷ് 41 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

പാകിസ്ഥാന്‍ ബൗളിങ് നിരയില്‍ ആമീര്‍ ജമാല്‍ മൂന്ന് വിക്കറ്റും ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, മിര്‍ ഹംസ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 264 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഓസീസ് ബൗളിങ് നിലയില്‍ നായകന്‍ പാറ്റ് കമ്മിന്‍സ് അഞ്ചു വിക്കറ്റും നഥാന്‍ ലിയോണ്‍ നാല് വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

പാകിസ്ഥാന്‍ ബാറ്റിങ് നിരയില്‍ അബ്ദുള്ള ഷഫീക്ക് 62 റണ്‍സും നായകന്‍ ഷാന്‍ മസൂദ് 54 റണ്‍സും മുഹമ്മദ് റിസ്വാന്‍ 42 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് വീശിയ കങ്കാരുപ്പട 262 റണ്‍സില്‍ പുറത്താവുകയായിരുന്നു. മിച്ചല്‍ മാര്‍ഷ് 96 ഫ്രണ്ട്‌സും അലക്‌സ് ക്യാരി 53 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

പാക് ബൗളിങ് നിരയില്‍ ഷഹീന്‍ അഫ്രീദി, മിര്‍ ഹംസ എന്നിവര്‍ നാലു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.

വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ 237 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസീസ് ബൗളിങ് നിരയില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി നായകന്‍ പാറ്റ് കമ്മിന്‍സ് മികച്ച പ്രകടനം നടത്തി. ഇതോടെ രണ്ട് ഇന്നിങ്ങ്‌സുകളില്‍ നിന്നും പത്ത് വിക്കറ്റുകള്‍ നേടാന്‍ കമ്മിന്‍സിന് സാധിച്ചു. കമ്മിന്‍സിന് പുറമേ മിച്ചല്‍ സ്റ്റാര്‍ക്ക് നാലു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

പാക് ബാറ്റിങ്ങില്‍ ഷാന്‍ മസൂദ് 60 റണ്‍സും സല്‍മാന്‍ അലി അംഗ 50 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല.

വിജയത്തോടെ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തുകയും പരമ്പര ഓസീസ് സ്വന്തമാക്കുകയും ചെയ്തു. ജനുവരി മൂന്നിനാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.

Content Highlight: Australia beat Pakisthan in test.