അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് ജയം. നമീബയെ നാല് വിക്കറ്റുകള്‍ക്കാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്.
ഡയമണ്ട് ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു മത്സരത്തില്‍ പിന്നീട് കണ്ടത്.
ആദ്യം ബാറ്റ് ചെയ്ത നമീബിയ 33.1 ഓവറില്‍ 91 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസീസ് ബൗളിങ് നിരയില്‍ കള്ളം വിദ്‌ലെര്‍ നാല് വിക്കറ്റും ടോം സ്ട്രാക്കര്‍ മൂന്ന് വിക്കറ്റും മാഹില്‍ ബിയര്‍ഡ്മാന്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ നമീബിയ ചെറിയ ടോട്ടലില്‍ പുറത്താവുകയായിരുന്നു.
നമീബിയയുടെ ബാറ്റിങ്ങില്‍ സാച്ചോ വാന്‍ വുറെന്‍ 29 റണ്‍സും അലക്‌സാണ്ടര്‍ ബസ്സിങ് വോള്‍സെങ്ക് 21 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ 19.5 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓസീസ് ബാറ്റിങ്ങില്‍ നായകന്‍ ഹ്യൂഗ് വെല്‍ബ്‌ഗെന്‍ 43 പന്തില്‍ 39 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
നമീബിയ ബൗളിങ്ങില്‍ ജാക്ക് ബ്രസ്സല്‍ മൂന്ന് വിക്കറ്റും ഹന്റോ ബഡന്‍ഹോര്‍സ്റ്റ് രണ്ടു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.
ജയത്തോടെ ഗ്രൂപ്പ് സിയില്‍ രണ്ടു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഓസീസ്. അതേസമയം തോല്‍വിയോടെ ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ് നമീബിയ.
ജനുവരി 25ന് സിംബാബ്വെക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. ജനുവരി 24ന് ശ്രീലങ്കയാണ് നമീബയുടെ എതിരാളികള്‍.
Content Highlight: Australia beat Namibia in Under 19 World cup.