എ.എഫ്.സി ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് വിജയം. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്.
അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 ഫോര്‍മേഷനിലാണ് ഇരു ടീമുകളും കളത്തില്‍ ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ആദ്യ പകുതിയില്‍ മികച്ച നീക്കങ്ങള്‍ ഉണ്ടായെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു.
രണ്ടാം പകുതിയില്‍ മത്സരത്തിന്റെ 50ാം മിനിട്ടില്‍ ജാക്‌സണ്‍ ഇര്‍വിനിലൂടെ ഓസ്‌ട്രേലിയയാണ് ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ 73ാം മിനിട്ടില്‍ ജോര്‍ദാന്‍ ബോസ് ഓസ്‌ട്രേലിയക്കായി രണ്ടാം ഗോള്‍ നേടി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
ജയത്തോടെ ഗ്രൂപ്പ് ബിയില്‍ മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. സമയം പോയിന്റ് ഒന്നുമില്ലാതെ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ഇന്ത്യ.
ജനുവരി 18ന് ഉസ്ബക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം . അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ സിറിയയാണ് ഓസ്‌ട്രേലിയയുടെ എതിരാളികള്‍.
Content Highlight: Australia beat India in AFC Asian cup.