| Friday, 8th February 2019, 1:25 pm

ലോകകപ്പിന് ഒരുങ്ങി ഓസ്‌ട്രേലിയ; പോണ്ടിങ് സഹപരിശീലകന്റെ റോളിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: ലോകകപ്പിനായുള്ള ഓസ്‌ട്രേലിയന്‍ ടീമിന്റെ സഹപരിശീലകനായി റിക്കി പോണ്ടിങിനെ നിയമിച്ചു. ഓസീസ് മുന്‍ ഇന്റര്‍നാഷണലും നായകനുമാണ് പോണ്ടിങ്. മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കറിനൊപ്പമാണ് ചുമതല.

The news of Ponting

ഏകദിന ബാറ്റിങില്‍ ടീമിനെ മെച്ചപ്പെടുത്തലാണ് പോണ്ടിങിന്റെ ഉത്തരവാദിത്വം. സ്ഥിരം ബാറ്റിങ് കോച്ചായ ഗ്രേയം ഹിക്കിനൊപ്പം ചേര്‍ന്നാകും പോണ്ടിങ് ടീമിനെ പരിശീലിപ്പിക്കുക.

ഓസ്‌ട്രേലിയന്‍ ബോളിങ് പരിശീലകസ്ഥാനത്ത് നിന്ന് ഡേവിഡ് സേക്കര്‍ രാജിവെച്ചതിന് പിന്നാലെയാണ് പോണ്ടിങിനെ സഹപരിശീലകനായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്.

ലോകകപ്പില്‍ ടീമിനെ ഒരുക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് പോണ്ടിങ് പ്രതികരിച്ചു. നിലവില്‍ ഐ.പി.എല്‍ ടീം ഡല്‍ഹി ക്യാപിറ്റലിന്റെ മുഖ്യ പരിശീലകനാണ് പോണ്ടിങ്.

2003ല്‍ ഓസ്‌ട്രേലിയന്‍ ടീം ലോകകിരീടം നേടുമ്പോള്‍ പോണ്ടിങായിരുന്നു നായകന്‍. ടീമിനെ ലോകകപ്പിനായി ഒരുക്കാന്‍ തനിക്ക് കഴിയുമെന്ന് പോണ്ടിങ് വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more