|

പേസിനെ പുല്‍കി പെര്‍ത്ത്; ഓസീസ് 326 ന് പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

പെര്‍ത്ത്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ 326 റണ്‍സിന് പുറത്ത്. ഇന്ത്യയ്ക്കായി ഇശാന്ത് ശര്‍മ്മ നാല് വിക്കറ്റ് വീഴ്ത്തി.

ആറിന് 277 എന്ന നിലയിലാണ് ആതിഥേയര്‍ രണ്ടാം ദിനം കളിയാരംഭിച്ചത്. ടിം പെയ്ന്‍ 38 റണ്‍സെടുത്ത് പുറത്തായതോടെ കംഗാരുക്കളുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. പിന്നീടുവന്നവര്‍ക്ക് ഇന്ത്യയുടെ പേസാക്രമണത്തിന് മറുപടി ഉണ്ടായിരുന്നില്ല.

ALSO READ: ലങ്കന്‍ നായകനായി വീണ്ടും ലസിത് മലിംഗ

ഇന്ന് വീണ വിക്കറ്റുകളില്‍ രണ്ടെണ്ണം ഇശാന്ത് നേടിയപ്പോള്‍ ബാക്കി രണ്ടെണ്ണം ബുംറയും ഉമേഷും പങ്കിട്ടു.

പേസിനെ തുണക്കുന്ന പിച്ചില്‍ ഭേദപ്പെട്ട പ്രകടനമാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ പുറത്തെടുത്തത്. അര്‍ധസെഞ്ച്വറിയുമായി ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി.

ഹാരിസ് 70 റണ്‍സും, ഫിഞ്ച് 50 റണ്‍സും മാര്‍ഷ് 45 റണ്‍സും ട്രാവിസ് ഹെഡ് 58 റണ്‍സും നേടി. രണ്ട് വീതം വിക്കറ്റെടുത്ത ബുംറയും ഉമേഷും ഹനുമ വിഹാരിയും ഇശാന്തിന് മികച്ച പിന്തുണ നല്‍കി.

WATCH THIS VIDEO:

Latest Stories