ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ടി ട്വന്റി ഐ മത്സരങ്ങള്‍ക്കായി ഒരുങ്ങുകയാണ് ഓസ്‌ട്രേലിയ. ഫെബ്രുവരി 21നാണ് ആദ്യ മത്സരം ആരംഭിക്കുന്നത്.
ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ടി ട്വന്റി ഐ മത്സരങ്ങള്‍ക്കായി ഒരുങ്ങുകയാണ് ഓസ്‌ട്രേലിയ. ഫെബ്രുവരി 21നാണ് ആദ്യ മത്സരം ആരംഭിക്കുന്നത്.
JUST IN: Australia names a full-strength T20 squad for NZ tour ahead of mid-year T20 World Cup 👇 #NZvAUS
— cricket.com.au (@cricketcomau) February 6, 2024
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത് മിച്ചല്‍ മാര്‍ഷാണ്. 2024 ജൂണ്‍ മാസം നടക്കാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പിന് മുന്നോടിയായിട്ടുള്ള മത്സരത്തില്‍ തയ്യാറെടുക്കുകയാണ് ഈ ഒരു ടീമുകളും.
ന്യൂസിലാന്‍ഡിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ നായകനാകുന്നത് പറ്റ് കമ്മിന്‍സ് ആണ്. ഓക്ക്‌ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ടി-ട്വന്റി നടക്കുന്നത്. ഇതിനോടകം ന്യൂസിലാന്‍ഡിനെതിരായ ഓസ്‌ട്രേലിയയുടെ 15 അംഗങ്ങള്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്
ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.
Australian squad for the T20I series vs New Zealand:
Marsh (C), Cummins, Smith, Starc, Warner, Tim David, Ellis, Hazlewood, Head, Inglis, Maxwell, Short, Stoinis, Wade, Zampa pic.twitter.com/LInsdSa3O9
— Johns. (@CricCrazyJohns) February 6, 2024
ഫെബ്രുവരി ഒമ്പതിന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഓസ്‌ട്രേലിയയുടെ പരമ്പര ആരംഭിക്കാനിരിക്കുകയാണ്. ആദ്യ ടി-ട്വന്റി ഹൊബാര്‍ട്ടിലില്‍ ആണ് നടക്കുന്നത്. രണ്ടാം മത്സരം 11നും മൂന്നാം മത്സരം 13നുമാണ് നടക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയോടെ ഓസ്ട്രേലിയയുടെ ടി-ട്വന്റി തയ്യാറെടുപ്പുകള്‍ ശക്തമാക്കാനൊരുങ്ങുകയാണ്.
ജൂണ്‍ ഒന്ന് മുതല്‍ 29 വരെ കരീബിയന്‍, യനൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലാണ് ടി-ട്വന്റി ലോകകപ്പിനെ ഷെഡ്യൂള്‍ ചെയ്തത്.
Content Highlight: Aussies squad revealed against New Zealand