ഓസ്‌ട്രേലിയിന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വേഡിന് കീപ്പിങ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം വരികയാണെങ്കില്‍ ഡേവിഡ് വാര്‍ണര്‍ വിക്കറ്റ് കീപ്പറാവുമെന്ന് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്.
ലോകകപ്പിനിടെ വേഡിന് പരിക്കേല്‍ക്കുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ വാര്‍ണര്‍ വിക്കറ്റ് കീപ്പറാവുമെന്നാണ് താരം പറഞ്ഞത്.
തന്റെ ക്രിക്കറ്റ് കരിയറില്‍ ഒരിക്കല്‍ പോലും വിക്കറ്റ് കീപ്പറുടെ റോളിലെത്താത്ത താരമാണ് ഡേവിഡ് വാര്‍ണര്‍. നേരത്തെ ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പറായിരുന്ന ജോഷ് ഇംഗ്ലിസ് പരിക്കേറ്റ് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം വിക്കറ്റ് കീപ്പറുടെ ചുതല വാര്‍ണറിന് നല്‍കാന്‍ ക്യാപ്റ്റന്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗോള്‍ഫ് കളിക്കുന്നതിനിടെയാണ് ഇംഗ്ലിസിന്റെ കൈക്ക് പരിക്കേല്‍ക്കുന്നത്. പന്തടിക്കുന്നതിനിടെ ഗോള്‍ഫ് ക്ലബ്ബ് പൊട്ടുകയും താരത്തിന്റെ കൈക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. ഇതിന് പിന്നാലെ താരത്തെ ആശപുത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇംഗ്ലിസിന് പകരക്കാരനായി കാമറൂണ്‍ ഗ്രീനിനെയാണ് സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. കാമറൂണ്‍ ഗ്രീന്‍ ഒരു മികച്ച സെലക്ഷനാണ് എന്നായിരുന്നു ഓസീസിന്റെ ലെജന്‍ഡറി വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്ന ഗില്‍ക്രിസ്റ്റിന്റെ അഭിപ്രായം. എന്നാല്‍ ഓസീസ് നായകന്‍ ഫിഞ്ചിന് ആ അഭിപ്രായമില്ലായിരുന്നു.
ടീമിന് ബാലന്‍സ് നല്‍കാനാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഗ്രീന്‍ കളിക്കില്ലെന്നും ഫിഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് താരം ഡേവിഡ് വാര്‍ണറിലേക്കെത്തിയത്.
നേരത്തെ ഒരിക്കല്‍ ടെസ്റ്റ് ടീമിന് വേണ്ടി താരം കീപ്പിങ് ഗ്ലൗ അണിഞ്ഞിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് വിക്കറ്റ് റോളില്‍ ടീമിനൊപ്പം ചേരുന്നത്.
നെറ്റ് സെഷനിലെ വാര്‍ണറിന്റെ വിക്കറ്റ് കീപ്പിങ് പ്രകടനത്തില്‍ ആരോണ്‍ ഫിഞ്ച് ഏറെ സംതൃപ്തനാണ്. വേഡിന് പകരക്കാരനായി താന്‍ വാര്‍ണറിനെയാണ് കാണുന്നതെന്നും മറ്റാരെയെങ്കിലും ആ ജോലിയേല്‍പിക്കുന്നത് റിസ്‌ക്കാണെന്നും പ്രീ മാച്ച് പ്രസ് കോണ്‍ഫറെന്‍സില്‍ അഭിപ്രായപ്പെട്ടിരുന്നു.
‘മാത്യു വേഡിന് പരിക്കേല്‍ക്കുകയാണെങ്കില്‍ ഡേവിഡ് വാര്‍ണറായിരിക്കും ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനമേറ്റെടുക്കുക. ഇതിന് മുമ്പ് ഒരിക്കല്‍ പോലും വാര്‍ണര്‍ വിക്കറ്റ് കീപ്പിങ് ചെയ്തിട്ടില്ലാത്തതിനാല്‍ ഇത് ഏറെ പ്രയാസകരമാകുമെന്ന് എനിക്കറിയാം.
മിച്ചല്‍ സ്റ്റാര്‍ക്കും വിക്കറ്റ് കീപ്പിങ് ചെയ്യുന്നവനാണ്, എന്നാല്‍ ആ ഓപ്ഷന്‍ കുറച്ച് റിസ്‌ക്കിയാണ്. ഞാന്‍ ഡേവിഡിനെ തന്നെയണ് സെലക്ട് ചെയ്യുന്നത്,’ ഫിഞ്ച് പറഞ്ഞു.
ഒക്ടോബര്‍ 22നാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. ന്യൂസിലാന്‍ഡാണ് എതിരാളികള്‍. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റായതിനാലും, ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ ആയതിനാലും ഓസീസിന് മുകളിലുള്ള പ്രഷര്‍ എറെ വലുതാണ്.
Content highlight: Aussies Captain Aaron Finch that David Warner will be the wicket keeper