| Tuesday, 26th September 2017, 6:10 pm

കോഹ്‌ലിക്ക് കീഴില്‍ ധോണിയുടെ സ്ഥാനമെന്ത്?; തകര്‍പ്പന്‍ മറുപടിയുമായി വാര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ നായകസ്ഥാനത്ത് നിന്നു ധോണി വിരമിച്ചത് മുതല്‍ ക്രിക്കറ്റ് ലോകം ചര്‍ച്ചചെയ്യുന്ന കാര്യമാണ് കോഹ്‌ലിയെന്ന നായകനു കീഴിലെ ധോണിയുടെ സ്ഥാനമെന്തായിരിക്കുമെന്നത്. ധോണിയുടെ വിരമിക്കലിനു ശേഷം പരമ്പരകള്‍ പലതിലും കോഹ്‌ലിയും ധോണിയും ഒരുമിച്ചിറങ്ങുയും ടീം മികച്ച വിജയം നേടുകയും ചെയ്തു.


Also Read: കേരളം തന്നെയാണ് ഒന്നാമത് വെറുതെ പറഞ്ഞെന്നുമാത്രം; സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനൊരുങ്ങുന്ന മോദിയ്ക്കു മുന്നില്‍ പട്ടികയുമായി തരൂര്‍


കോഹ്‌ലി ധോണിക്ക് നല്‍കുന്ന സ്ഥാനമെന്താണെന്നുള്ളത് പല മത്സരങ്ങളിലും ആരാധകര്‍ കണ്ടു കഴിഞ്ഞതാണ്. സൂപ്പര്‍ നായകനായി ധോണിയും ധോണിയുടെ കീഴില്‍ നായകനായി കോഹ്‌ലിയും കളം നിറഞ്ഞ് കളിക്കുകയാണെങ്കിലും ധോണിയുടെ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും നടന്നുകൊണ്ടിരിക്കെയാണ്.

ഒടുവില്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇരുവരും തമ്മിലുള്ള സമീപനത്തെക്കുറിച്ചാണ് വാര്‍ണറുടെ പ്രതികരണം. തീരുമാനങ്ങളെടുക്കാന്‍ കോഹ്‌ലിയെ ധോണി എങ്ങിനെയാണ് സഹായിക്കുന്നതെന്നും ടീം എങ്ങിനെയാണ് വിജയത്തിലേക്കെത്തുന്നതെന്നുമാണ് വാര്‍ണര്‍ പറയുന്നത്.


Dont Miss: ആവശ്യമെങ്കില്‍ ബി.ജെ.പിയുമായും കൈകോര്‍ക്കും; നിലപാടുകളില്‍ മലക്കംമറിഞ്ഞ് കമല്‍ ഹാസന്‍


“വളരെ ശാന്തനായ നായകനാണ് എം.എസ് ധോണി. നായകനെന്ന നിലയില്‍ വളരെ മഹത്തായ ജോലിയാണ് അദ്ദേഹം ചെയ്തിരുന്നത്. ഇപ്പോഴും അങ്ങിനെതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കോഹ്‌ലിയെ മികച്ച നായകനാക്കി മാറ്റിയെടുക്കുകയാണ് അദ്ദേഹം. രണ്ടുപേര്‍ക്കും ഗുണകരമായ രീതിയില്‍” വാര്‍ണര്‍ പറയുന്നു.

“വിരാടിന് ഇതുവരെ അധികം പരാജയങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. പരാജയങ്ങള്‍ നേരിടേണ്ടി വരുമ്പോഴാണ് യഥാര്‍ത്ഥ വെല്ലുവിളി നേരിടേണ്ടി വരിക.” വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more