| Saturday, 5th September 2015, 11:11 am

ഔറംഗസേബ് ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ചക്രവര്‍ത്തി ആയിരുന്നില്ല; വായിക്കപ്പെടേണ്ട 5 കാരണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഔറംഗസേബിന് “മുഗള്‍ പിശാച്” എന്ന വിധത്തിലുള്ള, അതായത് അദ്ദേഹത്തിന്റെ പേര് കേള്‍ക്കുന്നതുതന്നെ, ഒരു റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരിക്കുന്നതുതന്നെ രാജ്യത്തെ റിപ്പബ്ലിക്കന്‍ സംവിധാനത്തിന് അപകടകരമാണ് എന്ന ഒരു നിറം നല്‍കുന്ന ആഖ്യാനമാണ് സമൂഹത്തില്‍ ആഴത്തില്‍ വേരുപിടിച്ചിട്ടുള്ളത്.  അത്തരമൊരു ആഖ്യാനത്തെ തെറ്റാണെന്നോ ശരിയാണെന്നോ തെളിയിക്കുക സാധ്യമല്ല. എന്നാല്‍ അത്തരമൊരു ആഖ്യാനത്തിന് ഒട്ടും ചേരാത്ത ആഞ്ച് വസ്തുതകളാണ് ഇവിടെ വിവരിക്കുന്നത്.



ഒപ്പിനിയന്‍ : ഷെയ്ബ് ദാനിയാല്‍
മൊഴിമാറ്റം : ജിന്‍സി ബാലകൃഷ്ണന്‍


“പരിശോധിക്കപ്പെട്ട വസസ്തുതകളുടെ ഒരു ശേഖരമാണ് ചരിത്രം ഉള്‍ക്കൊള്ളുന്നത്. ഡോക്യുമെന്റുകള്‍, ലിഖിതങ്ങള്‍ മുതലായ രൂപങ്ങളിലാണ് ഇത്തരം വസ്തുതകള്‍ ചരിത്രകാരന് ലഭ്യമാകുന്നത്. മത്സ്യക്കച്ചവടക്കാരുടെ കുട്ടയിലുള്ള മത്സ്യങ്ങള്‍പോലെയാണവ. ചരിത്രകാരന്‍ അത് വാങ്ങുന്നു, വീട്ടില്‍കൊണ്ടുപോകുന്നു, പാചകം ചെയ്യുന്നു, തനിക്കിഷ്ടമുള്ളതുപോലെ വിളമ്പുന്നു. “

-ഇ.എച്ച് കാര്‍

നരേന്ദ്ര മോദി അധികകാരത്തിലെത്തിയശേഷം പെട്ടെന്നു തന്നെ വര്‍ത്തമാന കാലരാഷ്ട്രീയത്തിലേയ്ക്ക് ചരിത്രം ഒരു വിവാദമായി തള്ളിക്കയറിവരുന്നുണ്ട്. ലുട്യാന്‍സ് ദല്‍ഹിയിലെ ഔറംഗസേബ് റോഡിന്റെ പേര് എ.പി.ജെ അബ്ദുല്‍ കലാം റോഡ് എന്ന് നാമകരണം ചെയ്യണമെന്ന് ന്യൂദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രെപ്പോസല്‍ ചെയ്തിരിക്കുകയാണ്. ഈ നീക്കം വ്യാപകമായ പിന്തുണ തന്നെ നേടിയെടുത്തു. വിഷയത്തില്‍ ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും ഇതിനായി ശബ്ദമുയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഈ ആവശ്യം മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയുടെ പേര് മാറ്റണമെന്ന ശിവസേനയുടെ കാലങ്ങളായുള്ള ആവശ്യത്തിന്റെ വകഭേദം മാത്രമാണ്. അഹമദാബാദ് സുല്‍ത്താനത്തിലെ പ്രധാനമന്ത്രിയായിരുന്ന (പേഷ്‌വാ) മാലിക് അംബര്‍ നിര്‍മിച്ച, ഒരുകാലത്ത് മുഗളരുടെ തലസ്ഥാനമായിരുന്ന നഗരത്തിന്റെ പേര് ശിവജിയുടെ മകന്റെ പേരിനെ ഓര്‍മ്മപ്പെടുത്താനായി സാമ്പാജി നഗര്‍ എന്നാക്കണമെന്നാണവരുടെ ആവശ്യം.

ചരിത്രമെന്നത് സംഭവങ്ങളുടെ വ്യക്ത്യേതര ശേഖരം മാത്രമാണ് എന്നാണ് മിക്ക ആള്‍ക്കാരും കരുതുന്നത്. വസ്തുതകളുടെയും സംഭവങ്ങളുടെയും കണക്കുകളുടെയുമൊക്കെ കൂമ്പാരം.  ചരിത്രരചനയില്‍ അസംസ്‌കൃത രേഖകള്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ചരിത്രമെന്നത് വസ്തുതകളുടെ ശേഖരത്തേക്കാള്‍ എങ്ങനെയാണ് ചരിത്രരചയിതാക്കള്‍ അവയെ വ്യാഖ്യാനിക്കുന്നത് എന്നതാണ്. ഇ.എച്. കാറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍;

“പരിശോധിക്കപ്പെട്ട വസസ്തുതകളുടെ ഒരു ശേഖരമാണ് ചരിത്രം ഉള്‍ക്കൊള്ളുന്നത്. ഡോക്യുമെന്റുകള്‍, ലിഖിതങ്ങള്‍ മുതലായ രൂപങ്ങളിലാണ് ഇത്തരം വസ്തുതകള്‍ ചരിത്രകാരന് ലഭ്യമാകുന്നത്. മത്സ്യക്കച്ചവടക്കാരുടെ കുട്ടയിലുള്ള മത്യങ്ങള്‍പോലെയാണവ. ചരിത്രകാരന്‍ അത് വാങ്ങുന്നു, വീട്ടില്‍കൊണ്ടുപോകുന്നു, പാചകം ചെയ്യുന്നു, തനിക്കിഷ്ടമുള്ളതുപോലെ വിളമ്പുന്നു. ”


ഉദാഹരണമായി ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വന്തം ചരിത്രരചനകളില്‍ മിക്കതും 1740ത്തിലെ പശ്ചിമ ബംഗാളിലെക്കുള്ള മറാത്തകളുടെ ആക്രമോത്സുകമായ കടന്നുകയറ്റത്തെ ചുരുക്കിക്കളയാനാണ് ശ്രമിച്ചിട്ടുള്ളത്. ഇന്ത്യന്‍ ആഖ്യാനങ്ങളില്‍ മിക്കതും മറാത്തകളെ “ദേശീയ” ശക്തികളെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അവര്‍ക്ക് മറ്റേത് മധ്യകാല സൈന്യത്തെയും പോലെ ദേശീയത എന്ന സങ്കല്‍പ്പമില്ലാ എന്നും, കൊള്ളയാണ് അവരുടെ താല്‍പര്യമെന്നുമുള്ള വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ഇങ്ങനെയുള്ള വിശേഷണങ്ങള്‍ നടക്കുന്നത്.


അവസാനത്തെ വിഭവം എങ്ങനെയായിരിക്കുമെന്നത് മത്സ്യക്കച്ചവടക്കാരന്റെ കൈകളിലുള്ള മത്സ്യത്തെ മാത്രം ആശ്രയിച്ചിട്ടുളള കാര്യമല്ല, മറിച്ച് ഷെഫ് അത് എങ്ങനെയാണ് പാചകം ചെയ്യാന്‍ ആഗ്രഹിക്കുന്നത്, ആ രീതിയെ കൂടി ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.

ഉദാഹരണമായി ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വന്തം ചരിത്രരചനകളില്‍ മിക്കതും 1740ത്തിലെ പശ്ചിമ ബംഗാളിലേക്കുള്ള മറാത്തകളുടെ ആക്രമോത്സുകമായ കടന്നുകയറ്റത്തെ ചുരുക്കിക്കളയാനാണ് ശ്രമിച്ചിട്ടുള്ളത്. ഇന്ത്യന്‍ ആഖ്യാനങ്ങളില്‍ മിക്കതും മറാത്തകളെ “ദേശീയ” ശക്തികളെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അവര്‍ക്ക് മറ്റേത് മധ്യകാല സൈന്യത്തെയും പോലെ ദേശീയത എന്ന സങ്കല്‍പ്പമില്ലാ എന്നും, കൊള്ളയാണ് അവരുടെ താല്‍പര്യമെന്നുമുള്ള വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ഇങ്ങനെയുള്ള വിശേഷണങ്ങള്‍ നടക്കുന്നത്.

ഇനി നേര്‍വിപരീത ചിത്രമായ പാകിസ്ഥാനെ പരിശോധിച്ചാല്‍ അതിന് ആ പേര് ലഭിക്കുന്നത് തന്നെ അഫ്ഗാന്‍ രാജാവവായ മഹ്മൂദ് ഗസ്‌നി ആദ്യമായി അതിനെതിരെ മിസൈല്‍ പ്രയോഗിച്ച ശേഷമാണ്. ഗസ്‌നിയാകട്ടെ ഇന്ന് പാകിസ്ഥാനെന്നറിയപ്പെടുന്ന പ്രദേശത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് തനിക്ക് നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആ പ്രദേശം കീഴടക്കുന്നത്.

എന്നാല്‍ മറാത്ത അധിനിവേശത്തെ ഉള്‍ക്കൊള്ളാത്തതാണ് ബംഗാള്‍ എന്ന് പറയാനാവില്ല. എല്ലാത്തിനുമുപരി പ്രബലമായ മറ്റൊരു കഥ പറയാന്‍ ബംഗാളിന്റെ ഏതൊരു ചരിത്രവും എന്തെങ്കിലുമൊക്കെ അല്ലെങ്കില്‍ അപരത്വത്തെ ഉപേക്ഷിക്കും. ഈ ഉദാഹരണം പറഞ്ഞത് ആഖ്യാനത്തെ കുറിച്ചുള്ള ഒരു സങ്കല്‍പ്പത്തെ പരിചയപ്പെടുത്താനാണ്. ഒപ്പം ചരിത്രത്തെ രൂപപ്പെടുത്തുന്നതിലുള്ള അതിന്റെ ശക്തിയെ കുറിച്ച് വിവരിക്കാനും.

അതുകൊണ്ട് തന്നെ ഔറംഗസേബിന് “മുഗള്‍ പിശാച്” എന്ന വിധത്തിലുള്ള, അതായത് അദ്ദേഹത്തിന്റെ പേര് കേള്‍ക്കുന്നതുതന്നെ, ഒരു റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരിക്കുന്നതുതന്നെ രാജ്യത്തെ റിപ്പബ്ലിക്കന്‍ സംവിധാനത്തിന് അപകടകരമാണ് എന്ന ഒരു നിറം നല്‍കുന്ന ആഖ്യാനമാണ് സമൂഹത്തില്‍ ആഴത്തില്‍ വേരുപിടിച്ചിട്ടുള്ളത്.

അത്തരമൊരു ആഖ്യാനത്തെ തെററ്റാണെന്നോ ശരിയാണെന്നോ തെളിയിക്കുക സാധ്യമല്ല. എന്നാല്‍ അത്തരമൊരു ആഖ്യാനത്തിന് ഒട്ടും ചേരാത്ത ആഞ്ച് വസ്തുതകളാണ് ഇവിടെ വിവരിക്കുന്നത്.

അടുത്തപേജില്‍ തുടരുന്നു


ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നികുതി രഹിത സംഭാവനകള്‍ ഔറംഗസേബ് അനുവദിച്ചെന്ന് പണ്ഡിതരായ കാതറിന്‍ അഷര്‍, എം.  ആതര്‍ അലി, ജലാലുദ്ദീന്‍ എന്നിവര്‍ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നു. ബനാറസിലെ ജന്‍കം ബാരി മത്, ഛിത്രകോട്ടിലെ ബാലാജിസ് ക്ഷേത്രം, അലഹബാദിലെ സമോഷ്വര്‍ നാഥ് മാധവ് ക്ഷേത്രം, ഗുവാഹത്തിയിലെ ഉമന്‍നാഥ് ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങള്‍ ഈ ആനുകൂല്യം പറ്റിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.


1 നശിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ ഔറംഗസേബ് നിര്‍മ്മിച്ചിട്ടുണ്ട്

1980കളിലും 90കളിലും ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന അക്രമണോത്സുക മുന്നേറ്റങ്ങള്‍ക്കും രാമന്റെ വാസസ്ഥലമാണെന്ന് പറഞ്ഞ് ബാബറി മസ്ജിദ്‌ തകര്‍ത്തതിനും ശേഷമാണ് ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന വിഷയം ഒരു മനോരോഗം പോലെ പടര്‍ന്നുപിടിച്ചത്.

മധ്യകാലഘട്ടത്തിലെ മുഗള്‍ ഭരണാധികാരികള്‍ ക്ഷേത്രം തകര്‍ത്തതിനെതിരെ വലിയ പരാതിയൊന്നും ഹിന്ദുക്കളായിട്ടുള്ള പ്രജകള്‍ ഉയര്‍ത്തിയിട്ടില്ല. ഇന്ത്യയില്‍ മുസ്‌ലിം ഭരണാധികാരികള്‍ ക്ഷേത്രം നശിപ്പിച്ച സംഭവങ്ങള്‍ വളരെ വിരളമാണെന്നാണ് ചരിത്രകാരനായ റിച്ചാര്‍ഡ് ഈറ്റണ്‍ പറയുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് തങ്ങള്‍ക്കു വഴങ്ങാത്ത ഭരണാധികാരികളെ വരുതിക്കുകൊണ്ടുവരാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗം എന്ന നിലയില്‍ മാത്രമായിരുന്നു. അല്ലാതെ മതകീയമായ നീക്കമായിരുന്നില്ല.

ഔറംഗസേബ് വളരെ വിരളമായിട്ടേ ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയിട്ടുള്ളൂ എന്നാണ് ഈറ്റണ്‍ പറയുന്നത്. 15 തവണയെന്നാണ് അദ്ദേഹം ക്ഷേത്രങ്ങള്‍ തകര്‍ത്തതെന്നാണ് അദ്ദേഹം പറയുന്നത്. അതിന്റെ കാരണവുമാകട്ടെ, രാഷ്ട്രീയം തന്നെ.

ഔറംഗസേബിന്റെ പരമാധികാരവും അദ്ദേഹത്തിന്റെ സൈനിക ശക്തിയും കൂടുതലായി കേന്ദ്രീകരിച്ച ഡെക്കാന്‍ മേഖലയിലെ ക്ഷേത്രങ്ങള്‍ അദ്ദേഹം ലക്ഷ്യമിട്ടിരുന്നില്ല. വടക്ക് അദ്ദേഹം ആക്രമണം നടത്തി. ഉദാഹരണത്തിന് മഥുരയിലെ കേശവ റായി ക്ഷേത്രം.  മഥുരമേഖലയിലെ ജാട്ടുകള്‍ അദ്ദേഹത്തിന്റെ സാമ്രാജ്യത്തിനുനേരെ നടത്തിയ പ്രക്ഷോഭമായിരുന്നു ക്ഷേത്രം ആക്രമിക്കാനുള്ള കാരണം.


രാജ്യതന്ത്രജ്ഞതയുടെ ഭാഗമായി തന്നെ ഔറംഗസേബ് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. രാജ്യത്തോട് കൂറുപുലര്‍ത്തിയ ഹിന്ദുക്കളെ അദ്ദേഹം ആദരിച്ചു. ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു. “നശിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ ഔറംഗസേബ് നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് കിങ്‌സ് കോളജ് ലണ്ടനിലെ കാതറിന്‍ ബട്‌ലര്‍ ഷോഫീല്‍ഡ് പറയുന്നത്.


രാജ്യതന്ത്രജ്ഞതയുടെ ഭാഗമായി തന്നെ ഔറംഗസേബ് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. രാജ്യത്തോട് കൂറുപുലര്‍ത്തിയ ഹിന്ദുക്കളെ അദ്ദേഹം ആദരിച്ചു. ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു. “നശിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ ഔറംഗസേബ് നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് കിങ്‌സ് കോളജ് ലണ്ടനിലെ കാതറിന്‍ ബട്‌ലര്‍ ഷോഫീല്‍ഡ് പറയുന്നത്.

ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നികുതി രഹിത സംഭാവനകള്‍ ഔറംഗസേബ് അനുവദിച്ചെന്ന് പണ്ഡിതരായ കാതറിന്‍ അഷര്‍, എം.  ആതര്‍ അലി, ജലാലുദ്ദീന്‍ എന്നിവര്‍ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നു. ബനാറസിലെ ജന്‍കം ബാരി മത്, ഛിത്രകോട്ടിലെ ബാലാജിസ് ക്ഷേത്രം, അലഹബാദിലെ സമോഷ്വര്‍ നാഥ് മാധവ് ക്ഷേത്രം, ഗുവാഹത്തിയിലെ ഉമന്‍നാഥ് ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങള്‍ ഈ ആനുകൂല്യം പറ്റിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

ആ കാലഘട്ടത്തിന്റെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ സാധാരണമായ ഒന്നായിരുന്നു ക്ഷേത്രം നശിപ്പിക്കല്‍. അത് മുസ്‌ലീങ്ങള്‍ മാത്രം ചെയ്ത കാര്യങ്ങളായിരുന്നില്ല. ഉദാഹരണത്തിന് ടിപ്പു സുല്‍ത്താന്റെ സ്വാധീനത്തിലുണ്ടായിരുന്ന ശൃംഖേരിയിലെ ശങ്കരാചാര്യ ക്ഷേത്രം മറാത്ത സൈന്യം റെയ്ഡു ചെയ്യുകയും നശിപ്പിക്കുകയും ചെയ്തു. ടിപ്പു ഈ ക്ഷേത്രത്തെ പുനരുദ്ധരിക്കുകയും പുനപ്രതിഷ്ഠ നടത്തുകയും ചെയ്തു.


സംഗീതത്തെക്കുറിച്ച് ഔറംഗസേബിനു വളരെയധികം അറിവുണ്ടായിരുന്നു. സംഗീതത്തെക്കുറിച്ച് ഔറംഗസേബിന് നല്ല അറിവുണ്ടായിരുന്നെന്ന് മിറാത്ത്-ഇ ആലം ഭക്തേശ്വര്‍ ഖാന്‍ എഴുതിയിട്ടുണ്ട്. മുഗള്‍ ശ്രഷ്ഠനായ ഫഖീറുള്ളയുടെ “രാഗ് ദര്‍പണ്‍” എന്ന പ്രബന്ധത്തില്‍ ഔറംഗസേബിന്റെ ഇഷ്ട ഗായകന്റെയും വാദ്യോപകരണങ്ങളുടെയും പേര് പരാമര്‍ശിക്കുന്നുമ്ട്. ഔറംഗസേബിന്റെ മകന്‍ മികച്ച സംഗീതജ്ഞനായിരുന്നു.


2 ഔറംഗസേബിന്റെ കാലത്ത് ഇന്ത്യയില്‍ സംഗീതം വളര്‍ന്നു

ഔറംഗസേബിനെ മോശക്കാരനാക്കി ചിത്രീകരിക്കുന്നതിനായി ആളുകള്‍ പറയുന്ന ഒരു കാര്യം അദ്ദേഹം സംഗീതം നിരോധിച്ചുവെന്നാണ്. ഇന്ത്യയില്‍ മുഴുവനായി നിരോധിക്കുന്നതിനു മുമ്പ് ഔറംഗസേബിന്റെ രാജധാനിയില്‍പോലും സംഗീതം നിരോധിച്ചിട്ടില്ലെന്നാണ് കാതറിന്‍ ബട്‌ലര്‍ പറയുന്നത്. ഔറംഗസേബിന്റെ കിരീടാധാരണ ചടങ്ങിലും സംഗീതവും നൃത്തവും ഉണ്ടായിരുന്നു. അതുമാത്രമല്ല, അദ്ദേഹത്തിന്റെ പേരില്‍ ചെയ്ത ദ്രുപതിന്റെ എണ്ണങ്ങള്‍ സംഗീതത്തെ അദ്ദേഹം വളരെയധികം പരിപോഷിപ്പിച്ചെന്നു വ്യക്തമാകുന്നതാണ്.

സംഗീതത്തെക്കുറിച്ച് ഔറംഗസേബിന് നല്ല അറിവുണ്ടായിരുന്നെന്ന് മിറാത്ത്-ഇ ആലം ഭക്തേശ്വര്‍ ഖാന്‍ എഴുതിയിട്ടുണ്ട്. മുഗള്‍ ശ്രഷ്ഠനായ ഫഖീറുള്ളയുടെ “രാഗ് ദര്‍പണ്‍” എന്ന പ്രബന്ധത്തില്‍ ഔറംഗസേബിന്റെ ഇഷ്ട ഗായകന്റെയും വാദ്യോപകരണങ്ങളുടെയും പേര് പരാമര്‍ശിക്കുന്നുണ്ട്. ഔറംഗസേബിന്റെ മകന്‍ മികച്ച സംഗീതജ്ഞനായിരുന്നു.

ഔറംഗസേബിന്റെ കാലത്താണ് പേര്‍ഷ്യന്‍ സംഗീതപ്രബന്ധങ്ങളില്‍ ഭൂരിഭാഗവും എഴുതിയതെന്നാണ് ഷോഫീല്‍ഡ് എഴുതുന്നത്. ഇന്നത്തെ സംഗീതരചനയ്ക്ക് റെഫറന്‍സായി ഇവയെല്ലാം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

3. ഔറംഗസേബാണ് മറ്റു മുഗളരേക്കാള്‍ ഹിന്ദുക്കള്‍ക്കു തൊഴില്‍ നല്‍കിയത്

മുകള്‍ രാജവംശത്തില്‍ (ശിവജി ഉള്‍പ്പെടെ) ഔറംഗസേബിന്റെ ഭരണകൂടത്തിലാണ് ഏറ്റവുമധികം ഹിന്ദുക്കള്‍ക്ക് അവസരം നല്‍കിയത്. അദ്ദേഹത്തിന്റെ ഭരണത്തിനു കീഴില്‍ ഹിന്ദു ഉദ്യോഗസ്ഥരുടെ എണ്ണം വളരെയധികം വര്‍ധിച്ചു.

പിതാവായ ഷാജഹാന്റെ കാലത്ത് 24% ഹിന്ദു പ്രാതിനിധ്യമുണ്ടായിരുന്നത് 33% ആയി ഔറംഗസേബ് തന്റെ ഭരണകാലത്ത് വര്‍ധിപ്പിച്ചു. ഔറംഗസേബിന്റെ ഉന്നത ഉദ്യോസ്ഥരില്‍ വലിയൊരു വിഭാഗം ഹിന്ദു രജപുത്രരായിരുന്നു.

അടുത്തപേജില്‍ തുടരുന്നു


മതത്തിന്റെ പേരില്‍  നികുതിപരിക്കുന്നത് ഇന്ന് വലിയ വിഷയമാണ്. എന്നാല്‍ ഔറംഗസേബിന്റെ കാലഘട്ടത്തില്‍ അത് അത്ര പ്രശ്‌നമായിരുന്നില്ല. പിന്നീട് ഡക്കാണിന്റെ ഒരു വലിയ ഭാഗം മുഗളന്‍മാരില്‍ നിന്നും മറാഠികള്‍ പിടിച്ചെടുത്തപ്പോഴും ഇത്തരത്തിലുള്ള വിവേചനപരമായ നികുതി നയം പിന്തുടര്‍ന്നിരുന്നു എന്ന് കാണാവുന്നതാണ്; വാസ്തവത്തില്‍ ഔറംഗസേബിനു തുല്യമായ വിധത്തില്‍ തന്നെ. അവര്‍ മുസ്‌ലീങ്ങളില്‍ നിന്നും സഖാത്ത് പിരിച്ചിരുന്നു, തുല്യമായ നികുതി മറ്റുള്ളവരില്‍ നിന്നും പിരിച്ചിട്ടുമില്ല.


4. ഔറംഗസേബിന്റെ മാതൃഭാഷ ഹിന്ദിയായിരുന്നു

ഇന്ത്യക്കാരനല്ലെന്നാണ് ഔറംഗസേബ് ഉള്‍പ്പെടെ മുസ്‌ലീങ്ങളായ എല്ലാ ഭരണാധികാരികള്‍ക്കും എതിരെ ഉയരുന്ന ഒരു ആരോപണം. ഒരു തരത്തില്‍ ഈ ആരോപണങ്ങള്‍ അസംബന്ധമാണ്. കാരണം 17-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ “ദേശീയത” എന്ന ആശയമേ ഉണ്ടായിരുന്നില്ല..

എന്നിരുന്നാലും  ഏതൊരു മാനദണ്ഡത്തിന്റൈ അടിസ്ഥാനത്തില്‍ വെച്ച് നോക്കിയാലും ഔറംഗസേബ് ഒരു പക്കാ ഉന്നതകുലജാതനായ ഹിന്ദുസ്ഥാനിയായിരുന്നു. (അതായത് അദ്ദേഹം ജനിച്ചതും വളര്‍ന്നതും അങ്ങനെയാണ് എന്നര്‍ത്ഥം.) അന്നത്തെ ഉത്തരേന്ത്യന്‍ സാഹിത്യഭാഷയായ ബ്രാജ് ഭാഷയുടെ സംരക്ഷകനായിരുന്നു അദ്ദേഹം. ഔറംഗസേബിന്റെ ഭരണകാലത്തുടനീളം പ്രസ്തുത ഭാഷ നിലനിന്നിരുന്നു.

അലിസണ്‍ ബുഷ് എന്ന ചരിത്രകാരന്‍ പറയുന്നത് ഔറംഗസേബിന്റെ ദര്‍ബാറില്‍ നിലനിന്നിരുന്ന, ബ്രജ്ഭാഷയെ സംരക്ഷിക്കുന്ന വിധമുള്ള ഈ അന്തരീക്ഷം “വളരെ സജീവവും അതുപോലെ പ്രശംസനീയവു”മായിരുന്നു. മാത്രവുമല്ല ഔറംഗസേബിന്റെ മകന്‍ അസംഷാ പ്രസ്തുത കവിതകളില്‍ വളരെ തല്‍പരനായിരുന്നു കൂടാതെ, മഹാകവി ദേവിനെ പോലുളേളവരെ സംരക്ഷിക്കുകയും ചെയ്തിരുന്നു. ഔറംഗസേബ് നിയമിച്ച വൃന്ദ് ബ്രാജ് ഭാഷയിലെ മറ്റൊരു അതുല്യ പ്രതിഭാശാലിയായിരുന്നു.

കൂടാതെ, ആധുനിക ഹിന്ദിയുടെ പൂര്‍വ്വകാല രൂപമായ ഉര്‍ദുവായിരുന്നു ഔറംഗസേബിന്റെ മാതൃഭാഷ. വളരെ ഹൃദയസ്പൃക്കായ ഭാഷയില്‍ അദ്ദേഹം 47 വയസുകാരനായ തന്റെ മകന്‍ അസംഷായ്ക്ക് എഴുതിയ ഒരു കത്തുണ്ട്; ഒരു കോട്ട അസംഷാക്ക് സമ്മാനിച്ചുകൊണ്ട്. ഒപ്പം അസംഷായുടെ പേരില്‍ അവിടെ വാദ്യമേളങ്ങള്‍ മുഴക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടും. “ബാബാജി കൊട്ട് കൊട്ട്” എന്ന് വിളിച്ചുപറഞ്ഞുകൊണ്ടുള്ള, അങ്ങനെ അസംഷായുടെ ബാല്യത്തെ കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം പങ്കുവെയ്ക്കുന്നു. അതെ അതും ഹിന്ദിയില്‍ തന്നെ.

തീര്‍ച്ചയായും മുഗളര്‍ ഫേര്‍ഷ്യന്‍ ഭാഷയിലായിരുന്നു എഴുത്തുകുത്തുകള്‍ നടത്തിയിരുന്നത്. അന്നത് അവരുടെ ഔദ്യോഗിക ഭാഷയുമായിരുന്നു.

5. ജിസിയ നികുതി ഏര്‍പ്പെടുത്തി എന്നത് ഇപ്പോഴും വിവാദമാണല്ലോ. അത് കുറച്ചുകൂടി അടുത്തു നിന്നും പരിശോധിക്കാം.

മറ്റ് നികുതികള്‍ക്കു പുറമേ അമുസ്‌ലീങ്ങളില്‍ നിന്നും ഈടാക്കുന്ന നികുതിയാണല്ലോ ജിസിയ ഇത് അക്ബര്‍ നിര്‍ത്തിയതും ഔറംഗസേബ് പുനരാരംഭിച്ചതുമാണ്. ഇത് വരുമാനത്തിനനുസരിച്ച് മുന്ന് സ്ലാബുകളായാണ് നടത്തപ്പെടുന്നത്. 0.5% ത്തിനും 6% ത്തിനും ഇടയിലാണ് ഇത് ഈടാക്കപ്പെട്ടിരുന്നത്.  നികുതി ഒഴിവാക്കുന്ന സാഹചര്യങ്ങളുമുണ്ട്. ദരിദ്രര്‍, തൊഴില്‍ രഹിതര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഇത് നല്‍കേണ്ടതില്ലായിരുന്നു. ബ്രാഹ്മണരെ “ഹിന്ദുസമുദായത്തിന്റെ ആത്മീയ നേതാക്കന്‍മാര്‍” എന്ന നിലയില്‍ കാണുകയും ഉദ്യോഗസ്ഥ വൃന്ദം എന്ന നിലയില്‍ അവരെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ഇനി മറുഭാഗത്ത് മുസ്‌ലീങ്ങള്‍ക്ക് മറ്റ് നികുതികള്‍ക്കു പുറമേ ജിസിയപോലെ നല്‍കേണ്ടിയിരുന്ന നികുതി സഖാത്ത് ആയിരുന്നു. എന്നിരുന്നാലും ഔറംഗസേബ് സഖാത്ത് നിര്‍ത്തലാക്കി.

ആധുനിക കാലഘട്ടത്തിലെ വീക്ഷണകോണില്‍ നോക്കുകയാണെങ്കില്‍ മത സ്വത്വങ്ങളുടെ പേരില്‍ നികുതി ഈടാക്കുന്ന് വ്യക്തമായും വിവേചനപരമാണ്. ആധുനിക സമൂഹം (ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി നിയമം പോലുള്ള അപവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍) അത് ചെയ്യാറില്ല.

ഇന്നത്തെ സദാചാര ബോധത്തിന്റെ അടിസ്ഥാനത്തില്‍ 17-ാം നൂറ്റാണ്ടിലെ ജനങ്ങളെ വിലയിരുത്തുന്നത്, എല്ലാരും അവയെയൊക്കെ ഭീകരമായി നോക്കുന്നവിധം, അബന്ധമായ ഒരു സാഹചര്യത്തിലായിരിക്കും കലാശിക്കുന്നത്.


മഹാരാഷ്ട്രയിലെ മഹര്‍ ദളിത് ജാതികളുടെ അവസ്ഥ പറയാം. പേഷ്‌വാ ഭരണസമയത്ത് അവര്‍ പുറകില്‍ ചൂല് കെട്ടിത്തുക്കിവേണം സഞ്ചരിക്കാന്‍. കാരണം അവര്‍ സഞ്ചരിക്കുന്ന വഴി പിന്നീട് മേല്‍ജാതിക്കാര്‍ ഉപയോഗിക്കേണ്ടിവരുമ്പോള്‍ “അശുദ്ധി” ഉണ്ടാവരുതല്ലോ.


മതത്തിന്റെ പേരില്‍  നികുതിപരിക്കുന്നത് ഇന്ന് വലിയ വിഷയമാണ്. എന്നാല്‍ ഔറംഗസേബിന്റെ കാലഘട്ടത്തില്‍ അത് അത്ര പ്രശ്‌നമായിരുന്നില്ല. പിന്നീട് ഡക്കാണിന്റെ ഒരു വലിയ ഭാഗം മുഗളന്‍മാരില്‍ നിന്നും മറാഠികള്‍ പിടിച്ചെടുത്തപ്പോഴും ഇത്തരത്തിലുള്ള വിവേചനപരമായ നികുതി നയം പിന്തുടര്‍ന്നിരുന്നു എന്ന് കാണാവുന്നതാണ്; വാസ്തവത്തില്‍ ഔറംഗസേബിനു തുല്യമായ വിധത്തില്‍ തന്നെ. അവര്‍ മുസ്‌ലീങ്ങളില്‍ നിന്നും സഖാത്ത് പിരിച്ചിരുന്നു, തുല്യമായ നികുതി മറ്റുള്ളവരില്‍ നിന്നും പിരിച്ചിട്ടുമില്ല.

എന്നിരുന്നാല്‍ കൂടിയും മറാഠികളുടെ സഖാത്തും മുഗളരുടെ ജിസിയയും അന്നത്തെ കാലം വെച്ച് പരിശോധിക്കുകയാണെങ്കില്‍ വളരെ കുറവുമാത്രം വിവേചമുള്ളവയായിരുന്നു, വളരെ ചെറിയ ഒരു ശതമാനം തുകമാത്രമാണുണ്ടായിരുന്നതും. അതും വളരെ കുറച്ചുപേര്‍ക്ക് മാത്രവും. (ആധുനിക ഇന്ത്യയില്‍പോലും ആദായ നികുതി നല്‍കുന്നത് ജനസംഖ്യയുടെ 3 ശതമാനത്തില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ്. അപ്പോള്‍ മുഗള്‍കാലത്ത് അതെത്രശതമാനം പേര്‍ക്കായിരിക്കുമെന്ന് ഊഹിക്കാനവുന്നതേയുള്ളു.)

വര്‍ത്തമാനകാലത്തെ പോലെ ഇന്ത്യന്‍ സമൂഹം അന്ന് “ഹിന്ദു”/”മുസ്ലീം” ദ്വന്ദ്വത്തില്‍ കിടന്ന് കറങ്ങുന്നുമുണ്ടായിരുന്നില്ല. 17-ാം നൂറ്റാണ്ടിലെ യഥാര്‍ത്ഥ വിവേചനം എന്താണെന്നറിയണമെങ്കില്‍ ഒരാള്‍ക്ക് ജാതി സമ്പ്രദായത്തെയാണ് പരിശോധിക്കണ്ടത്.

ഉദാഹരണത്തിന് മഹാരാഷ്ട്രയിലെ മഹര്‍ ദളിത് ജാതികളുടെ അവസ്ഥ പറയാം. പേഷ്‌വാ ഭരണസമയത്ത് അവര്‍ പുറകില്‍ ചൂല് കെട്ടിത്തുക്കിവേണം സഞ്ചരിക്കാന്‍. കാരണം അവര്‍ സഞ്ചരിക്കുന്ന വഴി പിന്നീട് മേല്‍ജാതിക്കാര്‍ ഉപയോഗിക്കേണ്ടിവരുമ്പോള്‍ “അശുദ്ധി” ഉണ്ടാവരുതല്ലോ.

അതുപോലെ തന്നെ കഴുത്തില്‍ ഒരു ചെറിയ കലം കെട്ടിത്തൂക്കണമായിരുന്നു, തന്റെ വായില്‍ നിന്നും അറിയാതെ തെറിക്കുന്ന തുപ്പല്‍ താഴെ വീഴാതിരിക്കാന്‍. അങ്ങനെ അശുദ്ധമാകാതിരിക്കാന്‍. ആയുദ്ധവും വിദ്യാഭ്യാസവും അവര്‍ക്ക് നിരോധിച്ചിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഏതെങ്കിലും മഹര്‍ജാതിയില്‍പെട്ട ആള്‍ ജാതി നിയമം ലംഘിച്ചാല്‍ ചോദിക്കാന്‍ നില്‍ക്കില്ല, വധശിക്ഷ തന്നെ.

ആംഗ്ലോ-മറാത്ത യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ വിജയിച്ചത് മഹര്‍ ജാതിയില്‍പെട്ട അംബേദ്ക്കര്‍ ആഘോഷിക്കുന്നവിധം അത്രക്കും ദാരുണമായ അവസ്ഥയായിരുന്നു അക്കാലത്ത് മഹര്‍ ജാതിക്കാര്‍ക്ക്. ഇന്നും അത് തുടരുകയും ചെയ്യുന്നു.

തീര്‍ച്ചയായും ഭൂതകാല നിഷ്ഠൂര വാഴ്ച്ചകളെ കുറിച്ചുള്ള കഥകള്‍ പരിണമിച്ച് വന്നത് ഏതെങ്കിലും വസ്തുനിഷ്ഠ ചരിത്രം വായിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയൊന്നുമല്ല (അന്ന് അത്തരത്തിലുള്ള കാര്യങ്ങള്‍ സാധ്യമായിരുന്നെങ്കില്‍) മറിച്ച് അവയില്‍ മിക്കവയും നമ്മുടെ മുന്‍ധാരണകളും രാഷ്ട്രീയവുമാണ്. അതുകൊണ്ടാണ് ഔറംഗസേബിന്റെ ജിസിയ ഭയപ്പാടോടെ ചര്‍ച്ച ചെയ്യുന്നതും മറാത്തികളുടെ സഖാത്തോ ജാതി സമ്പ്രദായമോ കാര്‍പ്പറ്റിനുള്ളില്‍ ഒളിപ്പിക്കപ്പെടുന്നതും. ഇതില്‍ നിന്നുമൊക്കെയാണ് ദല്‍ഹിയിലെ ഔറംഗസേബ് റോഡ് പുനര്‍നാമകരണം ചെയ്യപ്പെടുന്നതും.

കടപ്പാട് : സ്‌ക്രോള്‍

We use cookies to give you the best possible experience. Learn more