മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിന്‍ ഇടിച്ച് മരിച്ച അതിഥി തൊഴിലാളികളുടെ എണ്ണം 16 ആയി. മധ്യപ്രദേശിലേക്ക് റെയില്‍ വേ ട്രാക്കിലൂടെ നടന്നു പോകുന്നതിനിടെ വിശ്രമിക്കുകയായിരുന്നു തൊഴിലാളികള്‍. ഇതിനിടയിലായിരുന്നു ട്രെയിന്‍ ഇടിച്ചത്.
അതേസമയം അതിഥി തൊഴിലാളികള്‍ കിടന്നുറങ്ങുന്നത് കണ്ട ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്താന്‍ ശ്രമിച്ചിരുന്നാണ് റിപ്പോര്‍ട്ടുകള്‍. എത്രപേര്‍ സംഘത്തിലുണ്ടായിരുന്നെന്നതിനെ സംബന്ധിച്ച് റെയില്‍വേ അധികൃതര്‍ക്ക് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. മരിച്ചവരില്‍ കുട്ടികളുമുണ്ട്.
45 കിലോമീറ്റര്‍ നടന്ന ശേഷം വിശ്രമിക്കാനായാണ് ഇവര്‍ട്രാക്കില്‍ കിടന്നുറങ്ങിയത്. ഔറംഗബാദിനും ജല്‍നയ്ക്കും ഇടയില്‍ കര്‍മാദ് എന്ന പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്.
ട്രെയിന്‍ ഗതാഗതം ഇല്ലെന്ന് കരുതി ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍. ചരക്ക് തീവണ്ടികള്‍ സര്‍വ്വീസ് നടത്തുന്ന വിവരം ഇവര്‍ക്ക് അറിയില്ലായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.