ഔറംഗാബാദ്: ഔറംഗാബാദിലെ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടു. അറസ്റ്റിലായ 148 പേരില്‍ കേസില്‍ പ്രധാനിയായ അനില്‍ സിംഗാണ് വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകും വഴിയാണ് സിംഗ് രക്ഷപ്പെട്ടതെന്നും അശ്രദ്ധമായി വിഷയം കൈകാര്യം ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണെന്നും ഔറംഗബാദ് എസ്.പി. സത്യ പ്രകാശ് പറഞ്ഞു. സംഗ് ഒരു ഹിന്ദു സേവാ സമിതി പ്രവര്‍ത്തകന്‍ കൂടിയാണ്. 2007ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സംഗ് 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സുശീല്‍ കുമാര്‍ സിംഗിന്റെ പ്രധാന പ്രചാരകന്‍ കൂടിയായിരുന്നു.
അനില്‍ സിംഗിനു പുറമെ ബി.ജെ.പിയുടെ ഔറംഗാബാദ് വക്താവ് ഉജ്ജ്വല്‍ കുമാര്‍, ബി.ജെ.പി പ്രവര്‍ത്തകനും ഖൈരാദി പഞ്ചായത്ത് മുഖ്യന്‍ സുജീത് സിംഗ് എന്നിവര്‍ക്കെതിരേയും എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷെ, സുജീത് സിംഗ് ഒളിവിലാണ്. ബി.ജെ.പി-ഹിന്ദു സേവാ പ്രവര്‍ത്തകരെ കൂടാതെ ചില മുസ്ലീം വാര്‍ഡ് കൗണ്‍സിലര്‍മാര്‍ കൂടി അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
മാര്‍ച്ച് 25നും 26നും നടന്ന രാമ നവമി ആഘോഷ വേളയിലാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ സ്ഥലത്ത് വ്യാപക അക്രമമഴിച്ചു വിട്ടത്. നവാദ് കോളനിയിലെ 20ല്‍ അധികം കടകളാണ് അഗ്നിക്കിരയാക്കിയത്. കലാപകാരികളുടെ കല്ലേറില്‍ 20 പൊലീസുകാരുള്‍പ്പടെ 60 പേര്‍ക്ക് പരിക്കുകളുമേറ്റിരുന്നു. തിങ്കളാഴ്ചയോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
Watch DoolNews Video: