ന്യൂദല്‍ഹി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാട് കേസില്‍ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു. ദുബായില്‍ നിന്നാണ് മിഷേലിനെ ദല്‍ഹിയിലെത്തിച്ചത്.
ക്രിസ്റ്റ്യന്‍ മിഷേലിനെ വിട്ടുനല്‍കുന്നതു സംബന്ധിച്ചു കഴിഞ്ഞ 19ന് ദുബായ് ഉന്നത കോടതി ഇതു സംബന്ധിച്ച കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചിരുന്നു.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രം. ദുബായില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ജയിലിലായിരുന്നു.
ALSO READ: ശബരിമലയില്‍ നിരോധാനാജ്ഞ നീട്ടി
ആഭ്യന്തര മന്ത്രാലയത്തിനു പകരം വിദേശകാര്യ മന്ത്രാലയമാണു കൈമാറ്റ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും അതിനാല്‍ അനുവദിക്കരുതെന്നും മിഷേലിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ദുബായില്‍ താമസിക്കുകയായിരുന്ന മിഷേലിനെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്. ഇന്റര്‍പോളും ഇയാള്‍ക്കെതിരെ റെഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇക്കൊല്ലം ജൂലൈ എട്ടിനാണ് കേസ് അപ്പീല്‍ കോടതിയുടെ പരിഗണനയ്ക്കു വിട്ടത്.
ജൂലൈ 29ന് ഇയാള്‍ ആദ്യമായി കോടതിയില്‍ നേരിട്ടു ഹാജരായി. യു.പി.എ സര്‍ക്കാരിന്റെ കാലത്താണു കോപ്റ്റര്‍ ഇടപാടു നടന്നത്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്, മാതൃകമ്പനി ഫിന്‍ മെക്കാനിക്ക എന്നിവയ്ക്കായി മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു പണം വെട്ടിച്ചെന്നാണ് ആരോപണം.
WATCH THIS VIDEO: