| Thursday, 9th August 2018, 10:27 am

ഇന്ദ്രന്‍സിനു പകരം മോഹന്‍ലാല്‍: മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് വിമര്‍ശകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനും ഫോട്ടോക്കും താഴെ വിമര്‍ശകരുടെ പ്രതിഷേധം.

പുരസ്‌ക്കാര ജേതാക്കളെ ഒഴിവാക്കി, മുഖ്യാതിഥിയായി ക്ഷണിച്ച മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ഫോട്ടോയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇട്ടിരിക്കുന്നത്.

മോഹന്‍ലാലിനെ മുഖ്യാതിഥിയായി പുരസ്‌ക്കാര ചടങ്ങിലേയ്ക്ക് ക്ഷണിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പുരസ്‌ക്കാരം നേടിയ അഭിനേതാക്കള്‍ മുഖ്യാതിഥികളായ വേദിയില്‍ എന്തിനാണ് മോഹന്‍ലാലിന് പ്രാധാന്യം കൊടുക്കുന്നത് എന്നായിരുന്നു വിമര്‍ശകര്‍ ഉന്നയിച്ചിരുന്നത്.

Read: ഹിന്ദു വര്‍ഗീയതയും മുസ്‌ലീം വര്‍ഗീയതയും ഒരുപോലെ കുഴിച്ചുമൂടണം: എം സ്വരാജ്

ഇത് തെളിയിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോ. “ഇക്കൊല്ലത്തെ മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയ ആളാകും ഒപ്പം ചിത്രത്തില്‍ അല്ലേ സഖാവേ. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു താര പരിവേഷം അവാര്‍ഡ് ചടങ്ങിനു ഒഴിവാക്കണം എന്ന് ചിലര്‍ പറഞ്ഞത് എന്ന് ഇപ്പോള്‍ മനസിലായി”- ആക്റ്റിവിസ്റ്റ് രശ്മി ആര്‍ നായരാണ് വിമര്‍ശനം ആദ്യമായി ഉന്നയിച്ചത്.

തുടര്‍ന്ന് നിരവധി ആളുകള്‍ മുഖ്യമന്ത്രിയുടെ പോസ്റ്റിനെയും മോഹന്‍ലാലിനേയും വിമര്‍ശിച്ച് രംഗത്തെത്തി. “പുരസ്‌ക്കാര ജേതാക്കളായ ഇന്ദ്രന്‍സിന്റെയും പാര്‍വതിയുടെയും കൂടെയുള്ള ഫോട്ടോ കിട്ടാത്തത് കൊണ്ടാകും മോഹന്‍ലാലിന്റെ കൂടെയുള്ള ഫോട്ടോ ഇട്ടതെന്ന് തുടങ്ങി “”തിരശ്ശീലയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവര്‍ മികച്ച പ്രതിഭകളാണെന്ന് ഊന്നിപ്പറയുന്ന അവാര്‍ഡുകളാണിത്”” എന്ന് മുഖ്യമന്ത്രി കുറിച്ച വാക്കുകള്‍ വെച്ചുതന്നെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

Read:  അഭിമുഖം -ഇന്ദ്രന്‍സ് ;ജീവിതത്തില്‍ കൂറെ കൂടി നിറം പിടിപ്പിച്ചാല്‍ എനിക്ക് പലതും നഷ്ടപ്പെടും

തിരശ്ശീലയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവര്‍ എവിടെ എന്നും അവരെ ഒതുക്കി കളഞ്ഞില്ലേ എന്നും മുഖ്യമന്ത്രിയോട് ചൊദിക്കുന്നുണ്ട്. മുഖ്യമന്ത്രി വെല്ലുവിളിക്കുന്നത് ഒരു ജനതയെ ആണെന്നും മുഖ്യാതിഥിക്കല്ല പുരസ്‌ക്കാരം ലഭിച്ചതെന്നും പുരസ്‌ക്കാര ജേതാക്കളെയാണ് ചേര്‍ത്ത് നിര്‍ത്തേണ്ടതെന്നും പ്രതിഷേധ സൂചകമായി ആളുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി ചെയ്തത് ശരിയായില്ല എന്നുതന്നെയാണ് കൂടുതല്‍ ആളുകളും വിമര്‍ശനമായി ഉന്നയിച്ചത്. അതേസമയം, പോസ്റ്റിനേയും ഫോട്ടോയേയും വിമര്‍ശിച്ച് രംഗത്തുവന്നവരെ മോഹന്‍ലാല്‍ ഫാന്‍സും മുഖ്യമന്ത്രി അനുകൂലരും തെറിവിളിക്കുകയും അവരെ അപഹസിക്കുകയും ചെയ്യുന്നുണ്ട്.

We use cookies to give you the best possible experience. Learn more