രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ന്നാ താന്‍ കേസ് കൊട് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ നിമിഷ നേരത്തേക്ക് വന്ന കഥാപാത്രങ്ങള്‍ പോലും കാഴ്ചവെച്ചിരിക്കുന്ന പ്രകടനം എടുത്തുപറയേണ്ടതാണ്.
ചിത്രത്തില്‍ മജിസ്ട്രേറ്റ് ആയി എത്തി മികച്ച പ്രകടനം കാഴ്ചവെച്ചത് പി.പി കുഞ്ഞികൃഷ്ണന്‍ മാഷാണ്. കാസര്‍ഗോഡ് പടന്ന പഞ്ചായത്ത് മെമ്പറും സി.പി.ഐമ്മിന്റെ സജീവ പ്രവര്‍ത്തകനുമായ മാഷ് ഇന്നേവരെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല എന്നതാണ് വസ്തുത.
മാഷ് മാത്രമല്ല ന്നാ താന്‍ കേസ് കൊടില്‍ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ച പലരും ഇത്തരത്തില്‍ മുമ്പ് ഒരു ചിത്രത്തിലും അഭിനയിച്ച് പരിചയമുള്ളവരല്ല.
ചിത്രം കണ്ട് ഇറങ്ങിയ പ്രേക്ഷകരെല്ലാം സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ അത്ഭുതത്തോടെയാണ് ഇവരുടെയെല്ലാം പ്രകടനത്തെ അഭിനന്ദിക്കുന്നത്.
വക്കീലായി എത്തിയ ഷുക്കൂറിന്റെ യഥാര്‍ത്ഥ പേരും ജോലിയും ഒന്ന് തന്നെയാണ്. എം.എല്‍.എ വേഷം കൈകാര്യം ചെയ്ത നടന്‍, ഇതുപോലെ ചിത്രത്തില്‍ ഒരു സീനില്‍ വന്നവര്‍ പോലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
അഭിനയ പരിചയമില്ലാത്തവരെ ഇത്ര മനോഹരമായി സ്‌ക്രീനില്‍ എത്തിച്ചതില്‍ സംവിധായകന്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വലിയ കയ്യടി തന്നെ അര്‍ഹിക്കുന്നുണ്ട്.
ചിത്രത്തിലെ കഥാപാത്രങ്ങളോട് സാമ്യം തോന്നുന്നവരെ തെരഞ്ഞെടുത്തത് വ്യത്യസ്തമായിട്ടാണെന്ന് നേരത്തെ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.
കാസര്‍ഗോഡാണ് ന്നാ താന്‍ കേസ് കൊടിന്റെ പശ്ചാത്തലം. അല്ലറ ചില്ലറ മോഷണങ്ങളൊക്കെ നടത്തുകയും പലയാവര്‍ത്തി പൊലീസ് പിടിയിലാവുകയും ചെയ്ത ആളാണ് കഥാനായകനായ കൊഴുമ്മല്‍ രാജീവന്‍.
ഹോസ്ദുര്‍ഗില്‍ നടക്കുന്ന ഒരു മോഷണത്തിനിടെ പൊലീസില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന രാജീവന്‍ ചെന്നെത്തുന്നത് ചീമേനിയില്‍ ആണ്.
ആ നാട്ടില്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയുമായി അയാള്‍ പ്രണയത്തിലാവുകയും അവള്‍ക്കൊപ്പം ജീവിച്ചുതുടങ്ങുകയും ചെയ്യുന്നതും മോഷണം നിര്‍ത്തി ജീവിക്കുമ്പോള്‍ അപ്രത്യക്ഷിതമായി ഉണ്ടാകുന്ന അപകടവും അതിനെ തുടര്‍ന്ന് അപകടത്തിന് കാരണക്കാരായവരെ നിയമം വഴി രാജീവന്‍ നേരിടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച കളക്ഷന്‍ നേടിയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.
Content Highlight: Audience appreciating Nna Thaan Case Kodu movie new faces