| Friday, 20th May 2016, 7:25 pm

ഔഡിയുടെ കരുത്തന്‍ ആര്‍8 വി10 പ്ലസ് ഇന്ത്യയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജര്‍മന്‍ ആഡംബര കാര്‍നിര്‍മാതാക്കളായ ഔഡി തങ്ങളുടെ സ്‌പോര്‍ട്‌സ് കാര്‍ നിരയിലെ ഏറ്റവും വേഗതയേറിയ കാര്‍ ആര്‍8 വി10 പ്ലസ് ഇന്ത്യയില്‍ പുറത്തിറക്കി. പരമാവധി 330 കിലോമീറ്റര്‍ വേഗതയില്‍ വരെ കുതിക്കാനാകുന്ന ഈ കരുത്തന് പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 3.2 സെക്കന്‍ഡുകള്‍ മാത്രം മതി. 2.6 കോടി രൂപയാണ് കര്‍ണാടക എക്‌സ് ഷോറൂം പ്രാരംഭവില. ഔഡി ഇന്ത്യയുടെ തലവന്‍ ജോ കിങ്ങിനൊപ്പം കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍, ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയാണ് മോഡല്‍ പുറത്തിറക്കിയത്.

5.2 എഫ്.എസ്.ഐ ക്വാട്ട്രോ എന്‍ജിനാണ് ഔഡി ആര്‍8 വി 10 പ്ലസിനു കരുത്തേകുന്നത്. പരമാവധി 610 എച്ച്.പി കരുത്തും 6500 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉല്‍പ്പാദനശേഷി. 7 സ്പീഡ് എസ് ട്രോണിക് ട്രാന്‍സ്മിഷന്‍. നാലു സ്റ്റാന്‍ഡേര്‍ഡ് ഡ്രൈവ് മോഡുകള്‍. ഇലക്ട്രോഹൈഡ്രോളിക് മള്‍ട്ടിപ്ലേറ്റ് ക്ലച്ച്. 4.42 മീറ്റര്‍ നീളം. വീതി 1.94 മീറ്റര്‍. ഔഡി സ്‌പേസ് ഫ്രെയിം, വി10 എന്‍ജിനടക്കം പകുതിയോളം ഫീച്ചറുകള്‍ സ്‌പോര്‍ട്‌സ് വകഭേദം ഔഡി ആര്‍8 എല്‍ എം എസുമായി പങ്കുവയ്ക്കുന്ന പുതിയ മോഡലിനു പഴയ മോഡലിനെ അപേക്ഷിച്ചു ഭാരം കുറവാണ്. കനം കുറവുള്ള അലൂമിനിയം, ഗ്ലോസ് കാര്‍ബണ്‍ മെറ്റീരിയലുകളാണു ബോഡി നിര്‍മിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നത്.


എയ്‌റോഡൈനാമിക് കണ്‍സെപ്റ്റില്‍ അധിഷ്ടിതമാണ് ആര്‍8 വി10 പ്ലസിന്റെ രൂപകല്‍പന. മോണോപോസ്റ്റോ കോക്പിറ്റ് ഡിസൈനാണു മറ്റൊരാകര്‍ഷണം. പുതിയ മോഡല്‍ 13 ശതമാനം അധിക ഇന്ധനക്ഷമത നല്‍കുമെന്നാണു കമ്പനിയുടെ അവകാശവാദം. കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും കമ്പനി നല്‍കുന്നുണ്ട്. തികച്ചും സ്‌പോര്‍ട്‌സ് മോഡലായ ആര്‍8 വി10 പ്ലസ് റേസ്ട്രാക്കിനു പുറത്തും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കെല്‍പ്പുള്ളതാണ്.

We use cookies to give you the best possible experience. Learn more