ഓഡി Q3, Q7 ഡിസൈന്‍ എഡിഷനുകള്‍ പുറത്തിറങ്ങി. 40.76 ലക്ഷം രൂപയാണ് ഓഡി Q3 ഡിസൈന്‍ എഡിഷന് വില. 82.37 ലക്ഷം രൂപയാണ് ഓഡി Q7 ഡിസൈന്‍ എഡിഷന്റെ വില.
കഴിഞ്ഞ മാസം Q5 പെട്രോളിന്റെ അവതരണ വേളയില്‍ പുതിയ ഡിസൈന്‍ എഡിഷനുകളെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. കോസ്മറ്റിക് അപ്ഡേറ്റുകളും കൂടുതല്‍ പ്രീമിയം ഫീച്ചറുകളുമാണ് Q7, Q3 ഡിസൈന്‍ എഡിഷനുകളുടെ പ്രധാന സവിശേഷത.
ടെയില്‍ലൈറ്റുകളും നാപ്പ ലെതര്‍ സീറ്റ് അപ്ഹോള്‍സ്റ്ററിയും ഓഡി Q3 ഡിസൈന്‍ എഡിഷന്‍ പുതുതായി അവകാശപ്പെടും. ഗ്ലോസ് ബ്ലാക് ഫിനിഷുള്ള അഞ്ചു സ്പോക്ക് അലോയ് വീല്‍ ശൈലിയും മോഡലില്‍ എടുത്തുപറയണം.
പിന്‍നിര സീറ്റുകളിലെ സുഖസൗകര്യങ്ങള്‍ ഓഡി Q7 പുതുക്കിയിട്ടുണ്ട്. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി ഹെഡ്റ്റെസ്റ്റില്‍ ഒരുക്കിയ പ്രത്യേക സ്‌ക്രീന്‍ അകത്തളത്തിലെ മുഖ്യവിശേഷമാണ്.
കൂള്‍ ബാഗും ക്യാബിനില്‍ ഒരുങ്ങുന്നുണ്ട്. നീലയും പച്ചയും ഇടകലര്‍ന്ന നിറശൈലിയാണ് അകത്തളത്തിന്. പരിഷ്‌കരിച്ച ഇരുണ്ട എല്‍.ഇ.ഡി ടെയില്‍ലൈറ്റുകള്‍ Q7 ഡിസൈന്‍ എഡിഷന്റെ പിന്നഴക് കൂട്ടും.
അതേസമയം, ഇരു വാഹനങ്ങളിലും എന്‍ജിനില്‍ മാറ്റങ്ങളില്ല. നിലവിലുള്ള 148 ബി.എച്ച്.പി കരുത്തുള്ള 1.4 ലിറ്റര്‍ TFSI പെട്രോള്‍, 2 ലിറ്റര്‍ TDI ഡീസല്‍ എന്‍ജിനുകള്‍ ഓഡി Q3 ഡിസൈന്‍ എഡിഷനില്‍ തുടരും.
Q7 ഡിസൈന്‍ എഡിഷനില്‍ 3 ലിറ്റര്‍ TDI ഡീസല്‍ എന്‍ജിന്‍ 245 ബി.എച്ച്.പി കരുത്തും 2 ലിറ്റര്‍ TFSI പെട്രോള്‍ എന്‍ജിന്‍ 248 ബി.എച്ച്.പി കരുത്തും പരമാവധി അവകാശപ്പെടും.