[]ന്യൂദല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി പുതിയ മോഡല്‍ ഓഡി ക്യു 3 ഡയനാമിക് പുറത്തിറക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ആഡംബര എസ്.യു.വി യായ ഓഡി ക്യു 3 യ്ക്ക് ലഭിച്ച സ്വീകാര്യത പുതിയ മോഡലിനും ലഭിക്കുമെന്നാണ് പ്രതീക്ഷ.
ആഡംബര എസ്.യു.വിയില്‍ ഓഡി ക്യു 3 യുടെ മേല്‍ക്കോയ്മ കുറേക്കൂടി ശക്തമാക്കാന്‍ ഓഡി ക്യു 3 ഡയനാമിക്കിന് സാധിക്കുമെന്ന് കമ്പനി പറഞ്ഞു. 38,40,000 രൂപയാണ് ഓഡി ക്യു 3 ഡയനാമികിന്റെ മുംബൈ എക്‌സ് ഷോറൂം വില.
ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന ആഡംബര എസ്.യു.വി യാണിത്. ക്വാട്രോ ടെക്‌നോളജി ഡ്രൈവിങ് സുഖകരമാക്കും. ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്നും ഓഡി ഇന്ത്യയുടെ തലവന്‍ ജോ കിങ് വ്യക്തമാക്കി.
ഓഡി ക്യു 3 ഡ്രൈവ് സെലക്ടിലൂടെ ഉപഭോക്താക്കള്‍ക്ക് മൂന്ന് സുഖകരമായ ഡ്രൈവിങ് രീതി തിരഞ്ഞെടുക്കാന്‍ സാധിക്കും. കംഫേര്‍ട്ട്, ഡയനാമിക്, ഓട്ടോ മോഡുകളാണിവ.
പരുക്കന്‍ റോഡുകള്‍ക്ക് യോജിച്ച ഡയനാമിക് സസ്‌പെന്‍ഷന്‍, 17 ഇഞ്ച് അലോയ് വീല്‍, പനോരമിക് സണ്‍ റൂഫ്, റൂമി ഇന്റീരിയര്‍, സ്‌പോര്‍ട്ടി എക്‌സ്റ്റീരിയര്‍ തുടങ്ങിയവയാണ് ഓഡി ക്യു 3 ഡയനമിക്കിന്റെ മറ്റു പ്രത്യേകതകള്‍.