| Monday, 3rd December 2012, 8:44 am

ഔഡിയും യൂസ്ഡ് കാര്‍ വിപണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജര്‍മന്‍ നിര്‍മാതാക്കളായ ഔഡിയും യൂസ്ഡ് കാര്‍ വ്യാപാര രംഗത്തേക്ക് കടക്കുന്നു. ആഡംബര കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പുത്തന്‍ വാതായനമാണ് ഔഡി തുറക്കുന്നത്.[]

ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഔഡിയുടെ പ്രീ ഓണ്‍ഡ് കാര്‍ വ്യാപാര സംരംഭമായ “ഔഡി അപ്രൂവ്ഡ് പ്ലസ് ഡിസംബര്‍ അവസാനത്തോടെ ഇന്ത്യയിലും പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അറിയുന്നത്.

അടുത്ത ജനുവരി ഒന്ന് മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ വില അഞ്ച് ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് അറിയിച്ച പിന്നാലെയാണ് ഔഡി പ്രീ ഓണ്‍ഡ് കാര്‍ വ്യാപാരം ആരംഭിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്

നിലവിലുള്ള ഔഡി ഷോറൂമുകള്‍ക്കൊപ്പമോ സമീപത്തോ ആവും “ഔഡി അപ്രൂവ്ഡ് പ്ലസ്  കേന്ദ്രങ്ങളും തുറക്കുക. ഏഴ് വര്‍ഷം വരെ പഴക്കമുള്ള കാറുകളാണ് ഔഡി പ്രീ ഓണ്‍ഡ് കാര്‍ ഷോറും വഴി വില്‍പ്പനയ്‌ക്കെത്തിക്കുക.

പുത്തന്‍ “എ ഫോര്‍ ഡീസല്‍ സലൂണിന് ഔഡി ഷോറൂമില്‍ 30.10 ലക്ഷം രൂപ വിലമതിക്കുമ്പോള്‍ മൂന്ന് വര്‍ഷം പഴക്കമുള്ള ഇതേ മോഡല്‍ കാര്‍ 18 – 19 ലക്ഷം രൂപയ്ക്ക് “ഔഡി അപ്രൂവ്ഡ് പ്ലസ് വഴി ലഭ്യമാവുമെന്നതാണ് ഏറ്റവും വലിയ കാര്യം.

ശരാശരി നാല് മുതല്‍ അഞ്ച് വര്‍ഷം പഴക്കമുള്ള എട്ടോ പത്തോ ഓഡി കാറുകള്‍ പ്രീ ഓണ്‍ഡ് ഷോറൂമുകളില്‍ പ്രദര്‍ശനത്തിനുണ്ടാവുമെന്നാണ് കരുതുന്നത്.

We use cookies to give you the best possible experience. Learn more