ഓഡി കാറുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ വില കൂടും; വര്‍ധനവ് നാലു ശതമാനം വരെ
Audi
ഓഡി കാറുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ വില കൂടും; വര്‍ധനവ് നാലു ശതമാനം വരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th March 2018, 10:39 pm

മുംബൈ: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന തങ്ങളുടെ കാറുകള്‍ക്ക് വില കൂട്ടി. എല്ലാ മോഡലുകള്‍ക്കും വര്‍ധനവ് ബാധകമാണ്.

വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. നാലു ശതമാനം വരെ -അതായത് ഒരു ലക്ഷം മുതല്‍ ഒന്‍പത് ലക്ഷം രൂപ വരെ- ആണ് വര്‍ധനവ്. കേന്ദ്രബജറ്റിലെ കസ്റ്റംസ് തീരുവയിലെ വര്‍ധനവാണ് വില കൂട്ടാന്‍ കാരണമെന്ന് ഓഡി  ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.


Also Read: തള്ളലിന്റെ മണ്ഡലം പ്രസിഡന്റെന്ന് സോഷ്യല്‍ മീഡിയ; തന്നെ ട്രോളിയ വീഡിയോ ആസ്വദിക്കുന്നുവെന്ന് കമന്റ് ചെയ്ത് അലീന പടിക്കല്‍ (വീഡിയോ)


“കേന്ദ്രബജറ്റില്‍ വിദ്യാഭ്യാസ സെസ്സിനു പകരമായി അവതരിപ്പിച്ച സാമൂഹ്യക്ഷേമത്തിനായുള്ള സര്‍ച്ചാര്‍ജ്ജും കസ്റ്റംസ് തീരുവയിലെ വര്‍ധനയുമാണ് വിലവര്‍ധനവിന് കാരണം.” -ഓഡി ഇന്ത്യയുടെ തലവന്‍ റാഹില്‍ അന്‍സാരി പറഞ്ഞു.

ഓഡി എ3

വിലവര്‍ധനവ് പരമാവധി കുറച്ച് ഉപഭോക്താക്കള്‍ക്കു മേലുള്ള ഭാരം കുറയ്ക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. വിലവര്‍ധനവിനെ നേരിടാനായി വിവിധങ്ങളായ “ഓഡി ഫിനാന്‍സ്” പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓഡി ആര്‍8 വി 10 പ്ലസ്

എക്‌സ് ഷോറൂം വില 31.99 ലക്ഷം രൂപ മുതലുള്ള ഓഡി കാറുകളാണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. എ3 എന്ന സെഡാന്റെ അടിസ്ഥാന വാരിയന്റിനാണ് 31.99 ലക്ഷം രൂപ. 2.63 കോടി രൂപയുടെ ആര്‍8 വി 10 പ്ലസ് എന്ന സ്‌പോര്‍ട്‌സ് കാറും ഓഡി ഇന്ത്യയില്‍ വില്‍ക്കുന്നു.

ഓഡി ആര്‍8 വി 10 പ്ലസ് വീഡിയോ: