| Monday, 9th September 2013, 11:58 am

ഔഡി എ 4 ന് വകഭേദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഔഡി എ ഫോറിന്റെ കരുത്തേറിയ 2.0 ലീറ്റര്‍ ഡീസല്‍ വകഭേദം വിപണിയിലെത്തി. 31.74 ലക്ഷം രൂപയാണ് മുംബൈയിലെ എക്‌സ്‌ഷോറൂം വില. []

എ 4 വകഭേദങ്ങളിലേയ്ക്കും കൂടിയ മൈലേജും എ ഫോറിനുണ്ട്. മുമ്പ് ഉപയോഗിച്ചിരുന്ന രണ്ടു ലീറ്റര്‍ , ടിഡിഐ എന്‍ജിന്‍ 140 ബിഎച്ച്പി  320 എന്‍എം നല്‍കുന്ന സ്ഥാനത്ത് പുതിയ വേരിയന്റിന്റെ  രണ്ടു ലീറ്റര്‍ , ഡീസല്‍ എന്‍ജിന് 177 ബിഎച്ച്പി  380 എന്‍ എം ആണ് ശേഷി.

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സുള്ള കാറിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ 7.9 സെക്കന്‍ഡു മതി. ലീറ്ററിന് 17.11 കിലോമീറ്ററാണ്  മൈലേജ് . കരുത്തില്‍ 27 ശതമാനവും മൈലേജില്‍ മൂന്ന ശതമാനവും വര്‍ധനയുണ്ടായി.

റോഡ് സാഹചര്യങ്ങള്‍ക്കനുസരിച്ച് എന്‍ജിന്‍ , ട്രാന്‍സ്മിഷന്‍ , സ്റ്റിയറിങ് എന്നിവയുടെ പ്രകടനം ക്രമീകരിക്കാവുന്ന ഔഡി െ്രെഡവ് സെലക്ട് സൗകര്യം പുതുമയാണ്.

സിറ്റി യാത്രയ്ക്ക് കംഫര്‍ട്ട് മോഡും ഹൈവേയില്‍ ഡൈനാമിക് മോഡും തിരഞ്ഞെടുക്കാം. വാഹനത്തിന്റെ വേഗമനുസരിച്ച് പെര്‍ഫോമന്‍സ് ക്രമീകരിക്കുന്ന ഓട്ടോ മോഡും ഇതിനുണ്ട്.

എ ഫോറിന് പുതിയ വാഹനവായ്പ സൗകര്യം ഔഡി നല്‍കുന്നുണ്ട്. ഇതു പ്രാകാരം ആദ്യ രണ്ടു വര്‍ഷത്തേക്ക് പ്രതിമാസ വായ്പതവണയായി 29,000 രൂപ അടച്ച് ഔഡി കാര്‍ സ്വന്തമാക്കാം. തൊട്ടടുത്ത രണ്ടുവര്‍ഷം 49,000 രൂപയും അതിനുശേഷം 59,000  രൂപയും വീതമായിരിക്കും പ്രതിമാസ തവണ.

ജര്‍മന്‍ കമ്പനി ഔഡിയുടെ മികച്ച വില്‍പ്പനയുള്ള മോഡലുകളിലൊന്നാണ് നാല്‍പ്പതുവര്‍ഷമായി വിപണിയില്‍ തുടരുന്ന എ ഫോര്‍ .  1972 ല്‍ വിപണിയിലെത്തിയ മോഡല്‍ ഇതിനകം ഒരു കോടിയിലേറെ എണ്ണം നിരത്തിലിറങ്ങിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more