ന്യൂദല്‍ഹി: ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളായ ഓഡിയുടെ ജനപ്രിയ മോഡല്‍ എ4ന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങി. എ4ന്റെ രണ്ടു മോഡലുകളെയാണ് ഓഡി ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്.
എ4 അവാന്ത്, എ4 സെഡാന്‍ മോഡലുകള്‍ പുതിയ ലുക്കിലാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുക. പുതുക്കിയ ബമ്പര്‍, 19 ഇഞ്ച് അലോയ് വീലുകള്‍, രണ്ട് ട്രോപ്‌സോഡിയല്‍ എക്‌സോസ്റ്റ് പൈപ്പുകള്‍ എന്നീ പുതുമകള്‍ എ4 കൈവരിച്ചിട്ടുണ്ട്.
Also Read: തോല്‍വിയില്‍ സങ്കടം അടക്കാനായില്ല; വീണ്ടും അര്‍ജന്റീന ആരാധകന്റെ ആത്മഹത്യ
പുതിയ ടര്‍ബ്ലോ ബ്ലൂ നിറത്തിലാണ് എ4 മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം, സാറ്റലൈറ്റ് നാവിഗേഷന്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് ഫോള്‍ഡിംഗ് മിററുകള്‍ എന്നിവയാണ് പുതിയ എ4ന്റെ അകത്തളങ്ങളിലെ പ്രധാന ഫീച്ചറുകള്‍.
നിലവില്‍ ഓഡി എ4 മോഡലുകള്‍ക്ക് 41.47 ലക്ഷമാണ് എക്‌സ്‌ഷോറൂം വില. പുതുക്കിയ വില കമ്പനി പുറത്തുവിട്ടിട്ടില്ല.
മെഴ്‌സിഡസ് ബെന്‍സ് സി ക്ലാസ്, ബി.എം.ഡബ്യൂ 3 സീരിസ്, വോള്‍വോ എസ് 60 എന്നിവയാണ് ഓഡി എ4ന്റെ പ്രധാന എതിരാളികള്‍.