|

ആറ്റുകാൽ പൊങ്കാല നാളെ; തിരുവനന്തപുരത്ത് കടുത്ത ഗതാഗത നിയന്ത്രണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം : തലസ്ഥാനത്ത് നാളെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. നാളെ രാവിലെ 10.15നോടടുത്ത് പണ്ടാര അടുപ്പിന് തീ പകരുന്നതോടെയാണ് പൊങ്കാല മഹോത്സവത്തിന് തുടക്കമാവുക.

Also Read മുല്ലപ്പള്ളി പറഞ്ഞത് തെറ്റ്; കണ്ണൂര്‍ എന്ന പുസ്തകത്തില്‍ അത്തരം പരാമര്‍ശം ഇല്ല; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും എന്‍.പി ഉല്ലേഖ്

പൊങ്കാലയുടെ ബന്ധപെട്ടു തിരുവനതപുരത്ത് പല പ്രധാന ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കഴക്കൂട്ടം-കോവളം ദേശീയ പാത ബൈപാസില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാനായി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ആറ്റുകാൽ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകള്‍, ദേശീയ പാത, എം.ജി. റോഡ്, എം.സി. റോഡ്, ബണ്ട് റോഡ് എന്നിവിടങ്ങളില്‍ പൊങ്കാല സമയത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ പാടില്ല.

Also Read അന്ന്, ഇരുപക്ഷത്തും കൊല്ലപ്പെട്ടവരുടെ വീടുകളില്‍ കയറിയിറങ്ങി എന്റെ കാലുകളില്‍ നീരുകെട്ടി

പൊങ്കാല ദിവസം നഗരത്തിലേക്ക് വലിയ വാഹനങ്ങൾ പ്രവേശിപ്പിക്കാൻ അനുമതിയില്ല. പൊങ്കാല കഴിഞ്ഞ് ആളുകള്‍ മടങ്ങുന്ന സമയം റോഡുകളിലൂടെ ടൂ വീലറുകള്‍ ഓടിക്കാൻ അനുവദിക്കില്ലെന്നും ട്രാഫിക് വിഭാഗം പറഞ്ഞിട്ടുണ്ട്. പൊങ്കാല സമയം, നഗരത്തിനുള്ളില്‍ മാത്രം ഗതാഗത നിയന്ത്രണത്തിനായി 50ല്‍ അധികം ട്രാഫിക് വാര്‍ഡന്‍മാരെ നിയമിച്ചിട്ടുണ്ട്.

Video Stories