| Friday, 12th October 2018, 10:15 am

ശബരിമല; ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയെ സ്വാഗതം ചെയ്ത് അറ്റോര്‍ണി ജനറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയെ സ്വാഗതം ചെയ്ത് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയാണ് സ്വീകാര്യമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു.

ഇവിടെ ജനങ്ങളുടെ വികാരം മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയെ ആരാധിക്കുന്ന വനിതകള്‍ ഇത്തരത്തില്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധം നടത്തുമെന്ന് കോടതി ഒരിക്കല്‍ പോലും കരുതിയതായി തോന്നുന്നില്ലെന്നും. ആയിരകണക്കിന് സ്ത്രീകളാണ് ഓരോ ദിവസവും തെരുവിലിറങ്ങി സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


Read Also : നവദമ്പതികളടക്കം പതിനെട്ടാം പടികയറി ശബരിമലയിലെത്തിയതിന് തെളിവുകള്‍ പുറത്ത്


ദൈവം കോപിച്ചാല്‍ തങ്ങളെയിത് ബാധിക്കുമെന്നാണ് അവര്‍ പറയുന്നതെന്നും അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമലയില്‍ നേരത്തെ യുവതികള്‍ പ്രവേശിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം സ്ഥിരീകരിച്ച് ദേവസ്വംബോര്‍ഡും അയ്യപ്പസേവാ സംഘവും 1993ല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശബരിമലയില്‍ കഴിഞ്ഞ 60 വര്‍ഷമായി മലചവിട്ടുന്ന താന്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള യുവതികള്‍ പതിനെട്ടാം പടി ചവിട്ടുന്നത് പലതവണ കണ്ടിട്ടുണ്ടെന്നാണ് അന്നത്തെ അയ്യപ്പസേവാസംഘം സെക്രട്ടറി കെ.പി.എസ് നായര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. ന്യൂസ് 18 കേരളയാണ് ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്.

We use cookies to give you the best possible experience. Learn more