| Sunday, 9th December 2018, 1:51 pm

ഭരണഘടനാ ധാര്‍മികതയെ ആശ്രയിച്ച് വിധി പുറപ്പെടുവിക്കുന്നത് അപകടകരം; സുപ്രീം കോടതിയുടെ ശബരിമല വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ രംഗത്ത്. ശബരിമല പോലൊരു വിധി പുറപ്പെടുവിക്കുമ്പോള്‍ കോടതി ഭരണഘടനാ ധാര്‍മ്മികതയെ ആശ്രയിക്കരുതായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

“ലോകത്തെ ഒരു പരമോന്നത കോടതിക്കും ഉള്ളതിനേക്കാള്‍ അധികാരം ഇന്ത്യന്‍ സുപ്രീം കോടിതിക്ക് സ്വയം കല്‍പിച്ചു കൊടുത്തതായും, മറ്റൊരു കോടതിയും സുപ്രീം കോടതിയുടെ അത്ര അധികാരം പ്രയോഗിച്ചിട്ടില്ലെന്നും” വേണുഗോപാല്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.

Also Read “കണ്ണൂർ വിമാനത്താവളം വികസനത്തിന്റെ ഉത്തമ മാതൃക”:കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു

“ഭരണഘടനാ ധാര്‍മ്മികതയുടെ ഉപയോഗം വളരെ അപകടകരമാണ്. അത് നമ്മെ എവിടെ കൊണ്ടെത്തിക്കുമെന്ന് നമുക്ക് ഉറപ്പില്ല. അതു കൊണ്ട് ഭരണഘടനാ ധാര്‍മികത അതിന്റെ ജനനത്തോടെ തന്നെ മരിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു”- അദ്ദേഹം പറഞ്ഞു. ന്യൂദല്‍ഹിയില്‍ ജെ. ദാദാചഞ്ചി മെമ്മോറിയല്‍ ടിബേറ്റില്‍ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍.

ചീഫ് ജസ്റ്റിസ് അടക്കം അഞ്ചു പേരടങ്ങിയ ബെഞ്ചില്‍ 4:1 അനുപാതത്തിലായിരുന്നു ശബരിമല വിധി പുറത്തുവന്നത്. “ചില ജഡ്ജിമാര്‍ ഭരണഘടനാ ധാര്‍മികതയെ മുന്‍നിര്‍ത്തി ശബരിമലയിലെ സത്രീപ്രവേശനത്തെ അനുകൂലിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ അതേ ഭരണഘടനാ ധാര്‍മികതയെ തന്നെ മുന്‍നിര്‍ത്തി ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നത് അപകടകരമാണെന്നും”- വേണുഗോപാല്‍ പറഞ്ഞു.

Also Read ഒവൈസിയെ ഒഴിവാക്കുകയാണെങ്കില്‍ ടി.ആര്‍.എസിനെ പിന്തുണയ്ക്കാമെന്ന് ബി.ജെ.പി

രാജ്യത്തെ ജനങ്ങള്‍ക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേചനബുദ്ധി ഇല്ലെന്ന് കോടതി കരുതരുതെന്നും വേണുഗോപാല്‍ പറഞ്ഞു. “ജനങ്ങളെയെല്ലാം സാക്ഷരത ഇല്ലാത്തവരായും അവര്‍ക്കു വേണ്ടി ചിന്തിക്കാന്‍ കഴിവില്ലാത്തവരുമായാണോ നിങ്ങള്‍ കാണുന്നത്? സാക്ഷരത കുറവാണെങ്കില്‍ പോലും ഗ്രാമീണര്‍ക്കും മറ്റും അവര്‍ക്ക് നല്ലതെന്താണെന്നുള്ള തിരിച്ചറിവുണ്ട്”- അദ്ദേഹം കോടതിയെ കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more