ന്യൂദല്‍ഹി: രാജസ്ഥാന്‍ നിയമസഭ സമ്മേളനം ഓഗസ്റ്റ് 14ന് നടത്താമെന്ന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര അറിയിച്ചതോടെ തിരക്കിട്ട നീക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് രാഷ്ട്രീയ ക്യാമ്പുകള്‍. സമ്മേളനത്തില്‍ തങ്ങളും പങ്കെടുക്കുമെന്ന നിര്‍ണായക തീരുമാനം വിമത ക്യാമ്പിലെ എം.എല്‍.എമാര്‍ അറിയിച്ചെന്ന് എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലാണ് ഇവര്‍ ഇപ്പോഴുള്ളതെന്നാണ് വിവരം.
കോണ്‍ഗ്രസുമായി പിണങ്ങിയതിന് ശേഷം സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും ജയ്പൂരിലേക്ക് മടങ്ങിയെത്താനുള്ള തീരുമാനത്തിലേക്ക് ആദ്യമായാണ് എത്തുന്നത്. മടങ്ങിവരവിന് സംരക്ഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന എന്‍.ഡി ടി.വിയുടെ ചോദ്യത്തിനോട് പൈലറ്റ് ക്യാമ്പിലെ ഒരു എം.എല്‍.എയാണ് പ്രതികരിച്ചത്. ‘തീര്‍ച്ചയായും മടങ്ങിയെത്തും നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്യും’, എന്നാണ് അദ്ദേഹം പറഞ്ഞത്.
ജയ്പൂരിലേക്ക് എന്ന് എത്തും എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
വിമത എം.എല്‍.എമാര്‍ സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സ്വാഭാവികമായും അവര്‍ എം.എല്‍.എ സ്ഥാനത്തുനിന്നും അയോഗ്യരാക്കപ്പെടും. നിലവില്‍ മന്ത്രിസഭയില്‍നിന്നും അയോഗ്യരാക്കിയ നടപടിക്കെതിരെ സ്പീക്കര്‍ സി.പി ജോഷിയുമായി നിയമ പോരാട്ടത്തിലാണ് ഇവര്‍.
സ്പീക്കറുടെ നീക്കത്തെ ചോദ്യം ചെയ്ത് ജൂണ്‍ 15ന് പൈലറ്റ് ക്യാമ്പ് സമര്‍പ്പിച്ച ഹരജി ഹൈക്കോട
തിയുടെ പരിഗണനയിലാണ്.
നിലവില്‍ തന്റെ സര്‍ക്കാരിന് 102 എം.എല്‍.എമാരുടെ ഭൂരിപക്ഷമുണ്ടെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് അവകാശപ്പെടുന്നത്. 200 അംഗ നിയമസഭയില്‍ 101 ആണ് കേവല ഭൂരുപക്ഷം.
വിമത നീക്കം എങ്ങനെയൊക്കെയായിരിക്കും എന്നതാണ് ഗെലോട്ടിന് മുന്നില്‍ ഭീഷണിയായി നില്‍ക്കുന്നത്. 30 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് പൈലറ്റ് ക്യാമ്പിന്റെ വാദം. എന്നാല്‍ ഇതില്‍ 19 പേരുടെ കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ വ്യക്തതയുള്ളു.
ഇവര്‍ സഭയിലെത്തി സര്‍ക്കാരിനെതിരായി വോട്ട് രേഖപ്പെടുത്തിയാല്‍ ഗെലോട്ടും സര്‍ക്കാരും പരുങ്ങലിലായേക്കും. വിപ്പ് ലംഘിച്ചതിന് വിമതരെ അയോഗ്യരാക്കാമെങ്കിലും ആദ്യം വീഴുന്നത് സര്‍ക്കാരായിരിക്കും.
നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഗെലോട്ട് ഗവര്‍ണര്‍ക്കയച്ച കത്തുകളില്‍ ഒന്നില്‍പോലും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. സമ്മേളനം വിളിക്കാന്‍ 21 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക