ജയ്പൂര്‍: ഗുജറാത്തിലെ തങ്ങളുടെ എം.എല്‍.എമാര്‍ ബി.ജെ.പി പാളയത്തിലേക്ക് പോകാതെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഭരണമുള്ള രാജസ്ഥാനിലേക്ക് മാറ്റിയത്. എന്നാല്‍ ഇപ്പോള്‍ രാജസ്ഥാനിലെ ഭരണം തന്നെ പോവുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.
സംസ്ഥാനത്തെ ഭരണം അട്ടിമറിക്കുവാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്നത് പോലെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അഴിമതി നിരോധന ബ്യൂറോയ്ക്ക് ചീഫ് വിപ്പ് മഹേഷ് ജോഷി കത്ത് നല്‍കി.
ബി.ജെ.പിയുടെ പേര് എടുത്തു പറയാതെയാണ് കത്ത്. പണം ഒഴുക്കി തങ്ങളുടെ എം.എല്‍.എമാരെയും സ്വതന്ത്ര എം.എല്‍.എമാരെയും റാഞ്ചാനുള്ള ശ്രമം നടക്കുന്നുവെന്ന് മഹേഷ് ജോഷി ആരോപിച്ചു.
സംസ്ഥാനത്ത് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. രണ്ട് സീറ്റ് കോണ്‍ഗ്രസിനും ഒരു സീറ്റ് ബി.ജെ.പിക്കും ലഭിക്കാവുന്ന തരത്തിലാണ് സഭയിലെ അംഗസംഖ്യ. എന്നാല്‍ രണ്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.