| Wednesday, 18th August 2021, 3:07 pm

ചൈനയില്‍ നിന്ന് ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്യാന്‍ ശ്രമിച്ചു, താലിബാനെക്കുറിച്ച് എഴുതിയ സ്‌റ്റോറികള്‍ ഡിലീറ്റ് ചെയ്തു; തനിക്കെതിരെ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് കങ്കണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: തനിക്കെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നതായി നടി കങ്കണ റണാവത്ത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ചൈനയില്‍ നിന്ന് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായും കങ്കണ ആരോപിച്ചു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ തന്നെയാണ് തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്യാന്‍ ശ്രമിച്ച കാര്യം വെളിപ്പെടുത്തിയത്.

‘ഇന്നലെ രാത്രി ചൈനയില്‍ നിന്ന് എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി എനിക്ക് ഇന്‍സ്റ്റാഗ്രാം അലര്‍ട്ട് ലഭിച്ചു, അലര്‍ട്ട് പെട്ടെന്ന് അപ്രത്യക്ഷമായി, ഇന്ന് രാവിലെ താലിബാനികളെക്കുറിച്ചുള്ള എന്റെ എല്ലാ സ്റ്റോറികളും അപ്രത്യക്ഷമായി. എന്റെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കി. ഇന്‍സ്റ്റഗ്രാം അധികൃതരെ  വിളിച്ചതിന് ശേഷമാണ് അത് വീണ്ടും ആക്‌സസ് ചെയ്യാന്‍ പറ്റിയത്. , പക്ഷേ ഇപ്പോള്‍ എന്തെങ്കിലും എഴുതാന്‍ ശ്രമിക്കുമ്പോള്‍ അക്കൗണ്ട് ലോഗ് ഔട്ട് ആവുന്നു’ എന്നായിരുന്നു കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി.

പിന്നീട് തന്റെ സഹോദരിയുടെ ഫോണ്‍ വഴിയാണ് ഇപ്പോള്‍ ഈ സ്റ്റോറി ഇട്ടതെന്നും കങ്കണ പറഞ്ഞു. തനിക്കെതിരെ വലിയ ഒരു അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നെന്നും ഇത് അവിശ്വസനീയമാണെന്നും കങ്കണ പറഞ്ഞു.

നേരത്തെ നിരന്തരം തെറ്റായ വിവരങ്ങളും വിദ്വേഷപ്രചരണങ്ങളും നടത്തിയതിനെ തുടര്‍ന്ന് കങ്കണയെ ട്വിറ്ററില്‍ നിന്ന് വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്.

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി ഒരുങ്ങുന്ന തലൈവി എന്ന ചിത്രമാണ് കങ്കണയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Attempted to hack Instagram from China, delete stories written about Taliban; Kangana Ranaut says international conspiracy against her

Latest Stories

We use cookies to give you the best possible experience. Learn more