മുംബൈ: തനിക്കെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നതായി നടി കങ്കണ റണാവത്ത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ചൈനയില്‍ നിന്ന് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായും കങ്കണ ആരോപിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ തന്നെയാണ് തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്യാന്‍ ശ്രമിച്ച കാര്യം വെളിപ്പെടുത്തിയത്.
‘ഇന്നലെ രാത്രി ചൈനയില്‍ നിന്ന് എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി എനിക്ക് ഇന്‍സ്റ്റാഗ്രാം അലര്‍ട്ട് ലഭിച്ചു, അലര്‍ട്ട് പെട്ടെന്ന് അപ്രത്യക്ഷമായി, ഇന്ന് രാവിലെ താലിബാനികളെക്കുറിച്ചുള്ള എന്റെ എല്ലാ സ്റ്റോറികളും അപ്രത്യക്ഷമായി. എന്റെ അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കി. ഇന്‍സ്റ്റഗ്രാം അധികൃതരെ വിളിച്ചതിന് ശേഷമാണ് അത് വീണ്ടും ആക്‌സസ് ചെയ്യാന്‍ പറ്റിയത്. , പക്ഷേ ഇപ്പോള്‍ എന്തെങ്കിലും എഴുതാന്‍ ശ്രമിക്കുമ്പോള്‍ അക്കൗണ്ട് ലോഗ് ഔട്ട് ആവുന്നു’ എന്നായിരുന്നു കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.