ആലപ്പുഴ അരൂരില്‍ അതിഥി തൊഴിലാളിയുടെ ഭാര്യയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍
Kerala News
ആലപ്പുഴ അരൂരില്‍ അതിഥി തൊഴിലാളിയുടെ ഭാര്യയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st August 2020, 9:39 pm

കൊച്ചി: ആലപ്പുഴ അരൂരില്‍ അതിഥി തൊഴിലാളിയുടെ ഭാര്യയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. 23 കാരനായ ഫോര്‍ട്ട് കൊച്ചി പള്ളിപ്പറമ്പില്‍ സ്വദേശി സനോജ്, എരമല്ലൂര്‍ സ്വദേശിയായ സില്‍വര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.

തിരുവോണ ദിവസം അതിഥി തൊഴിലാളിയുടെ ഭാര്യയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവിനെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്.

സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് വിവരം. ഒളിവില്‍ പോയവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Attempt to sexually assault wife of guest worker in Aroor, Alappuzha; Two arrested