| Friday, 11th September 2020, 9:08 am

മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിറയിന്‍കീഴ്: മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. ചിറയിന്‍കീഴ് മുടപുരം തെന്നൂര്‍കോണം ക്ഷേത്രത്തിലെ പൂജാരിയും ചിറയിന്‍കീഴ് സ്വദേശിയുമായ ശ്രീകുമാര്‍ നമ്പൂതിരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പോക്‌സോ പ്രകാരമാണ് പൂജാരിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രവളപ്പിലെ പൂജാരിയുടെ മുറിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി ബന്ധുക്കളോട് വിവരം പറയുകയും തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയും ചെയ്യുകയായിരുന്നു.

പ്രസാദം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ക്ഷേത്രവളപ്പിലുള്ള സ്റ്റോറൂമിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി എസ്.വൈ സുരേഷിന്റെ നിര്‍ദേശപ്രകാരം ചിറയിന്‍കീഴ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ ഹരി, ഷജീര്‍, എസ്.സി.പി.ഒ ശരത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: attempt to sexually abuse minor girl inside temple in thiruvananthapuram priest arrested

We use cookies to give you the best possible experience. Learn more