| Monday, 23rd August 2021, 8:37 am

അമ്മയ്ക്ക് കൊടുത്ത ഭക്ഷണം കുറഞ്ഞെന്നാരോപിച്ച് ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

ശക്തികുളങ്ങര കുരീപ്പുഴ ചേരിയില്‍ കിഴക്കേവീട്ടില്‍ വിജയകുമറിനെയാണ് (48) കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ അമ്മയ്ക്ക് കഴിക്കാന്‍ നല്‍കിയ ഭക്ഷണം കുറഞ്ഞുപോയെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം.

ഭാര്യ ലീല, മക്കളായ അരുണ്‍, ആദിഷ് എന്നിവരെ വിജയകുമാര്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഭാര്യയും മക്കളുമായി വിജയകുമാര്‍ നിരന്തരം വഴക്കിടുമായിരുന്നെന്നും കഴിഞ്ഞ 20നു രാത്രി വിജയകുമാറിന്റെ അമ്മയക്ക് ഭക്ഷണം നല്‍കിയത് കുറഞ്ഞു പോയെന്ന് ആരോപിച്ചുണ്ടായ വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Attempt to kill wife and children ; Husband arrested

Latest Stories

We use cookies to give you the best possible experience. Learn more