| Friday, 15th March 2019, 10:12 pm

ഹലുവയ്ക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് വിദേശത്ത് കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹലുവയ്ക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് വിദേശത്തേക്ക് പോകുന്നയാളിന്റെ കയ്യില്‍ കൊടുത്തയക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പുതുപ്പാടി പഞ്ചായത്ത് ബസാര്‍ വള്ളിക്കെട്ടുമ്മല്‍ വി.കെ മുനീഷ് (23) നെയാണ് താമരശേരി പൊലീസ് അറസ്റ്റു ചെയ്തത്.

അബുദാബിയിലുള്ള പരിചയക്കാരന് നല്‍കാനെന്ന പേരിലാണ് മുനീഷ് വിദേശത്തേക്ക് പോവുകയായിരുന്ന പുതുപ്പാടി അടിവാരം കമ്പിവേലുമ്മല്‍ അഷ്റഫിന്റെ മകന്‍ അനീഷിനിന്റെ കയ്യില്‍ കഞ്ചാവ് കൊടുത്തയക്കാന്‍ ശ്രമിച്ചത്. അവധിക്കെത്തിയ അനീഷ് ബുധനാഴ്ച വൈകിട്ട് മടങ്ങാനിരിക്കെയാണ് പുതുപ്പാടി വള്ളിക്കെട്ടുമ്മല്‍ മുനീഷ് പാര്‍സലുമായി എത്തിയത്.

Read Also : ബ്രെണ്ടന്‍ ടറന്റ്; ന്യൂസിലാന്‍ഡ് വെടിവെപ്പിനു പിന്നിലെ മുസ്‌ലിം വിരുദ്ധനും ട്രംപ് അനുകൂലിയുമായ വംശീയ വെറിയന്‍

എന്നാല്‍ പായ്ക്ക് ചെയ്തതില്‍ സംശയം തോന്നി അഴിച്ചു നോക്കിയപ്പോഴാണ് ഹല്‍വക്കുള്ളില്‍ കഞ്ചാവ് പൊതികള്‍ ഒളിപ്പിച്ചു വെച്ചതായി കണ്ടെത്തിയത്. പിറ്റേന്ന് അനീഷ് വിദേശത്തേക്ക് പോവുകയും ചെയ്തു.

നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ മുനീഷ് കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം താമരശേരി പോലീസില്‍ അറിയിക്കുകയും എസ്ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയെയും കഞ്ചാവ് ഒളിപ്പിച്ച ഹല്‍വയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഒന്നര കിലോ ഗ്രാം വരുന്ന ഹല്‍വയുടെ മുകള്‍ ഭാഗത്ത് ദ്വാരമുണ്ടാക്കി ഇതില്‍ രണ്ട് പാക്കറ്റിലായി ഒമ്പത് ഗ്രാം 870 മില്ലി കഞ്ചാവാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മുനീഷ് പിടിയിലായത്.

Latest Stories

We use cookies to give you the best possible experience. Learn more