അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയ ദ വയര്‍ ന്യൂസ് പോര്‍ട്ടലിന് വിലക്ക്. അഹമ്മദാബാദ് സിവില്‍ കോടതിയാണ് വയറിന് വിലക്കേര്‍പ്പെടുത്തിയത്.
ജയ് ഷായുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ വാദങ്ങള്‍ കേള്‍ക്കാതെയാണ് കോടതി ഉത്തരവിറക്കിയതെന്നും വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ മേല്‍കോടതിയെ സമീപിക്കുമെന്നും ദ വയര്‍ റിപ്പോര്‍ട്ടു ചെയ്തു.
യാഥാര്‍ത്ഥ്യമല്ലാത്ത ഒരു വാര്‍ത്തയും ദ വയര്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇത്തരം നടപടികളിലൂയെയൊന്നും യാഥാര്‍ത്ഥ്യം വളച്ചൊടിക്കാനാവില്ലെന്നും വയര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
“ദ വയറി”നെതിരെ ജയ് ഷാ നല്‍കിയ മാനനഷ്ടകേസ് പരിഗണിച്ചുകൊണ്ടായിരുന്നു അഹമ്മദാബാദ് മെട്രോ പൊളിറ്റന്‍ കോടതിയുടെ നടപടി.
Dont Miss റോഹിംഗ്യന്‍ വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ കൊന്നുകളയും; മ്യാന്‍മറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണി
മോദി അധികാരത്തിലെത്തിയതിന് പിന്നാലെ ജയ് ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍പ്രൈസ്സസ് എന്ന കമ്പനിയുടെ വിറ്റുവരവ് 2015-16 സാമ്പത്തിക വര്‍ഷം 16,000 മടങ്ങ് വര്‍ധിച്ചതായി ചൂണ്ടിക്കാട്ടി ദ വയര്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജ്ജി. വയറിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹരജി ഫയല്‍ ചെയ്തത്.
വാര്‍ത്ത പുറത്ത് കൊണ്ടു വന്ന രോഹിണി സിംഗ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ വരദരാജന്‍, സിദ്ധാര്‍ത്ഥ് ഭാട്യ, എംകെ വേണു, മാാനേജിംഗ് എഡിറ്റര്‍ മനോബിനാ ഗുപ്ത, പബ്ലിക് എഡിറ്റര്‍ പമേല ഫിലിപ്പോസ്, ദ വയറിന്റെ പബ്ലിഷര്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് ജേണലിസം എന്ന എന്‍ജിഓ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്.