| Monday, 23rd July 2018, 2:49 pm

നെയ്യാറ്റിന്‍കരയില്‍ പള്ളി പൊളിക്കാന്‍ ശ്രമം: സംഘര്‍ഷാവസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി പൊളിച്ച് മാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റിന് പിന്‍ വശത്തുള്ള റോമന്‍ കാത്തലിക്ക് പള്ളിയാണ് പൊളിച്ച് നീക്കാന്‍ ശ്രമം നടന്നത്.

പള്ളി പൊളിക്കുന്നത് തടഞ്ഞ പള്ളി സംരക്ഷണ സമിതി സ്ഥലത്ത് ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. നാല് ജെ.സി.ബികളുമായെത്തിയ സംഘം പള്ളിയുടെ ഒരു ചുവരും മേല്‍ കൂരയൂടെ ഭാഗവും പൊളിച്ചു.

പൊലീസ് സംഭവസ്ഥലത്ത് എത്തുകയും, ജെ.സി.ബികള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പള്ളിക്ക് പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലെ പള്ളിക്കമ്മറ്റിയുടെ തീരുമാനമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി പൊളിച്ച് മാറ്റുക എന്നറിയുന്നു. ഇതിന്റെ ഭാഗമായി ആഴ്ചകള്‍ മുമ്പ് ഇവിടുത്തെ ആരാധന നിര്‍ത്തുകയും, കുരിശടിയിലേക്ക് ആരാധന മാറ്റുകയും ചെയ്തിരുന്നു.


ALSO READ: തെരഞ്ഞെടുപ്പു പോസ്റ്ററുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ മുഖമില്ല; പാകിസ്ഥാനില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരെ പ്രതിഷേധം


പള്ളി പൊളിച്ച് മാറ്റാതെ പഴയപള്ളി പുതുക്കി പണിതാല്‍ മതി എന്ന നിലപാടാണ് പള്ളി സംരക്ഷണ സമിതി അംഗങ്ങള്‍ക്ക് ഉള്ളത്. ഈ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ഇടവകയിലെ വിശ്വാസികളും പള്ളി അധികാരികളും പള്ളി പൊളിക്കാന്‍ പോകുന്ന കാര്യം പുരാവസ്തു വകുപ്പിനെ അറിയിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായ സ്മിത സുമതി കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പള്ളിയുടെ പഴക്കവും വാസ്തുവിദ്യയിലെ മികവും വിശദീകരിച്ച് കൊണ്ടുള്ള കുറിപ്പ് തയ്യാറാക്കും മുമ്പ് പള്ളി അധികൃതര്‍ പള്ളി തകര്‍ക്കാന്‍ ശ്രമിച്ചുംവെന്നും സ്മിത ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ബോണക്കാട് കുരിശ് തകര്‍ത്ത സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച രൂപത തന്നെയാണ് ഇപ്പോള്‍ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി പൊളിക്കാന്‍ ശ്രമിക്കുന്നതെന്നും സ്മിത ഫേസ്ബുക്കിലൂടെ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more