Kerala News
കസ്റ്റംസ് കമീഷണറെ അപായപ്പെടുത്താന്‍ ശ്രമിച്ച രണ്ടു പേര്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 13, 03:02 am
Saturday, 13th February 2021, 8:32 am

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസന്വേഷണത്തലവനായ കസ്റ്റംസ് കമീഷണര്‍ സുമിത് കുമാറിനെ വാഹനത്തില്‍ പിന്തുര്‍ന്ന രണ്ടു പേര്‍ കസ്റ്റഡിയില്‍. ഇവര്‍ സഞ്ചരിച്ച കാറും കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കം സ്വദേശിയുടെ കാറാണ് പിടികൂടിയത്. കൊടുവള്ളി മുതല്‍ എടവണ്ണപ്പാറ വരെയാണ് സംഘം കമീഷണറെ പിന്തുടര്‍ന്നത്. ഇരുവരെയും ചോദ്യം ചെയ്യുകയാണ്.

കല്‍പ്പറ്റയില്‍ നിന്നും മടങ്ങുംവഴിയാണ് ആക്രമണമുണ്ടായതെന്നാണ് സുമിത് കുമാര്‍ വെള്ളിയാഴ്ച പറഞ്ഞത്. കൊടുവള്ളിയില്‍വെച്ചാണ് സുമിത് കുമാറിന് നേരെ ആക്രമണമുണ്ടായത്.

കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങും വഴിയാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നും ആക്രമണത്തിന് പിന്നില്‍ ഗൂഢസംഘമാണെന്നും പറഞ്ഞ് സുമിത് കുമാര്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Two people have been detained for trying to seduce a customs commissioner