Advertisement
Kerala News
ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടികൊണ്ടുപോകാന്‍ ശ്രമം; ആക്രമണം കൊവിഡ് ഡ്യൂട്ടി കഴിഞ്ഞുവരുന്നതിനിടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 21, 03:14 am
Tuesday, 21st September 2021, 8:44 am

ആലപ്പുഴ: കൊവിഡ് ഡ്യൂട്ടി കഴിഞ്ഞുവരികയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ തട്ടികൊണ്ടുപോകാന്‍ ശ്രമം. അലപ്പുഴ തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് സംഭവം.

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് അര്‍ധരാത്രിയോടെ മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം കയറി പിടിക്കുകയും തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കു നേരെയായിരുന്നു അതിക്രമം. ഇതിനിടെ പൊലീസ് പട്രോളിംഗ് വാഹനം എത്തിയതോടെ ബൈക്കിലെത്തിയവര്‍ കടന്നുകളയുകയായിരുന്നു.

ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ആരോഗ്യപ്രവര്‍ത്തക ചികിത്സയിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Attempt to abduct health workers in Alappuzha