| Thursday, 1st July 2021, 5:20 pm

വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; കടന്നുപിടിച്ചെന്നും നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്ര ശ്രമം. മദ്യ ലഹരിയില്‍ എത്തിയ സംഘം കടന്നു പിടിക്കുകയും അസഭ്യം പറയുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നുവെന്ന് യുവതികള്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി വര്‍ക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയപ്പോഴാണ് സംഭവം. യു.കെ., ഫ്രാന്‍സ് സ്വദേശികളായ വനിതകള്‍ക്ക് നേരെയാണ് അതിക്രമം നടന്നത്.

യുവതികള്‍ കഴിഞ്ഞ നാല് മാസമായി വര്‍ക്കലയിലെ ഹോംസ്‌റ്റേയില്‍ താമസിച്ച് വരികയാണ്. യുവതികള്‍ വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കി.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് വിദേശ വനിതകളുടെ പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയെന്ന് വര്‍ക്കല പൊലീസ് പറഞ്ഞു.

ബൈക്കിലെത്തിയ സംഘം മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ഇവരെ തിരിച്ചറിയാന്‍ സാധിച്ചില്ല. എന്നാല്‍ പ്രതികളെ കുറിച്ച് ഏകദേശ രൂപം ലഭിച്ചെന്നും പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Attempt of sexual assault happened in Varkkala Beach at foreign women

We use cookies to give you the best possible experience. Learn more