തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്ര ശ്രമം. മദ്യ ലഹരിയില്‍ എത്തിയ സംഘം കടന്നു പിടിക്കുകയും അസഭ്യം പറയുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നുവെന്ന് യുവതികള്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി വര്‍ക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയപ്പോഴാണ് സംഭവം. യു.കെ., ഫ്രാന്‍സ് സ്വദേശികളായ വനിതകള്‍ക്ക് നേരെയാണ് അതിക്രമം നടന്നത്.
യുവതികള്‍ കഴിഞ്ഞ നാല് മാസമായി വര്‍ക്കലയിലെ ഹോംസ്റ്റേയില്‍ താമസിച്ച് വരികയാണ്. യുവതികള്‍ വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്കി.
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് വിദേശ വനിതകളുടെ പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയെന്ന് വര്‍ക്കല പൊലീസ് പറഞ്ഞു.