കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാലുവരെ സംസ്‌കരിക്കരുതെന്ന് കോടതി; 'മണിവാസകത്തിന്റെ ഭാര്യയെ കാണിക്കണം'
Kerala
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാലുവരെ സംസ്‌കരിക്കരുതെന്ന് കോടതി; 'മണിവാസകത്തിന്റെ ഭാര്യയെ കാണിക്കണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2019, 2:55 pm

പാലക്കാട്: അഗളിമലയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി. പാലക്കാട് ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയുടേതാണ് വിധി.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതി നല്‍കിയിരുന്നു. മണിവാസകത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഇപ്പോള്‍ മറ്റൊരു കേസില്‍ തിരുച്ചിറപ്പള്ളി ജയിലില്‍ തടവില്‍ കഴിയുകയാണ് ഭാര്യ. ഇവരുടെ മകളും ഇതേ ജയിലില്‍ തടവിലാണ്.

തിരുച്ചിറപ്പള്ളി ജയിലിലുള്ള ഭാര്യയെ മൃതദേഹം കാണാന്‍ അനുവദിക്കാതെ പൊലീസ് നടപടികള്‍ പാടില്ലെന്നാണ് വിധിയില്‍ വ്യക്തമാക്കുന്നത്.

പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നാരോപിച്ച് മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും ബന്ധുക്കള്‍ ബുധനാഴ്ച പ്രതിഷേധിച്ചിരുന്നു. മൃതദേഹം ഏറ്റുവാങ്ങില്ലെന്നും രണ്ടുപേരുടെയും പോസ്റ്റ്മോര്‍ട്ടം വീണ്ടും നടത്തണമെന്നുമാണ് ഇവര്‍ ഉന്നയിച്ചിരുന്ന ആവശ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ