പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശവസംസ്‌കാരം തടയണമെന്ന് ഹരജി. കൊല്ലപ്പെട്ട കാര്‍ത്തിയുടേയും മണിവാസകിന്റേയും സഹാദരങ്ങളാണ് ഹരജിക്കാര്‍. സംസ്‌കാരം നടത്താനുളള്ള കീഴ്‌ക്കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്നാണ് ഹരജിയില്‍ പറയുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൊല്ലപ്പെട്ട നാല് പേരുടേയും മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളോജിലാണ് സൂക്ഷിച്ചത്. നേരത്തെ മൃതശശീരം റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ പാലക്കാട് കോടതിയെ സമീപിച്ചിരുന്നു. സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെടുന്നു.
അതേസമയം മഞ്ചികണ്ടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്നും പൊലിസ് ഏകപക്ഷീയമായി വെടിവെച്ചതാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്നും പൊലീസ് ഏകപക്ഷീയമായി വെടിവെച്ചെന്നതാണെന്നുമാണ് റിപ്പോര്‍ട്ട്.