പാലക്കാട്: ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തുകയും മര്‍ദ്ദിച്ചു കൊല്ലുകയും ചെയ്ത കേസിലെ പ്രതി സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത സംഭവത്തില്‍ തിരുത്തല്‍ നടപടിയുമായി പാര്‍ട്ടി.
മധുകേസില്‍ പ്രതിയായ ഷംസുദ്ദീനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാന്‍ സി.പി.ഐ.എം ഏരിയ കമ്മിറ്റി നിര്‍ദേശിച്ചു. സി.പി.ഐ.എം അട്ടപ്പാടി ഏരിയ കമ്മിറ്റി സെക്രട്ടറി നേരിട്ടാണ് ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാന്‍ പ്രാദേശിക നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്.
ഷംസുദ്ദീനെ മാറ്റി പകരക്കാരനെ നിയമിക്കാനായി മുക്കാലി ബ്രാഞ്ച് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്.
മധുകേസ് പ്രതി ഷംസുദ്ദീനെ കഴിഞ്ഞ ദിവസം അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി സി.പി.ഐ.എം സമ്മേളനത്തില്‍ തെരഞ്ഞെടുത്തിരുന്നു.
ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കരുതെന്ന് ഏരിയാ നേതൃത്വം നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം മറികടന്നാണ് പ്രാദേശിക നേതൃത്വം ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത്.
2018 ഫെബ്രുവരി 22-നാണ് മധുവിന്റെ കൊലപാതകം നടന്നത്. മാനസികാസ്വാസ്ഥ്യമുള്ള മധു മോഷണക്കുറ്റമാരോപിച്ച് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയാവുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Attappadi Madhu Case accused CPIM Branch Secratary withdraw