ടിക് ടോക് താരവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന സൊനാലി ഫൊഗാട്ടിനെതിരെ ആക്രമണം; സഹോദരിയ്ക്കും ഭര്‍ത്താവിനുമെതിരെ കേസ്
national news
ടിക് ടോക് താരവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന സൊനാലി ഫൊഗാട്ടിനെതിരെ ആക്രമണം; സഹോദരിയ്ക്കും ഭര്‍ത്താവിനുമെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2019, 2:37 pm

ടിക് ടോക് താരവും ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന സൊനാലി ഫൊഗാട്ടിനെ അക്രമിച്ചെന്ന് പരാതി. ഫത്തേബാദിലുള്ള തന്റെ വീട്ടില്‍ പിതാവിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം.

സൊനാലിയുടെ സഹോദരി രൂകേഷും രൂകേഷിന്റെ ഭര്‍ത്താവ് അമന്‍ പുനിയയും ചേര്‍ന്നാണ് തന്നെ അക്രമിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ ഗ്രാമത്തിലെ പരിചയക്കാരുമായി സംസാരിക്കുകയായിരുന്നു താനെന്ന് സൊനാലി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സൊനാലിയുടെ പരാതി പ്രകാരം ഫത്തേബാദ് പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയിയോട് 29471 വോട്ടുകള്‍ക്കാണ് സൊനാലി പരാജയപ്പെട്ടത്.