ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തിയതും ഹിന്ദുക്കളെ ആക്രമിച്ചതും രാജ്യത്തെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍; ദുര്‍ഗാ പൂജയ്ക്കിടെ നടന്ന ആക്രമണത്തില്‍ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി
World News
ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തിയതും ഹിന്ദുക്കളെ ആക്രമിച്ചതും രാജ്യത്തെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍; ദുര്‍ഗാ പൂജയ്ക്കിടെ നടന്ന ആക്രമണത്തില്‍ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th October 2021, 8:59 am

ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജയ്ക്കിടെ നടന്ന ആക്രമണം ആസൂത്രിതമെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍.

ബംഗ്ലാദേശിലെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനാണ് ഈ ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തിയതും തുടര്‍ന്ന് കോമിലയില്‍ ഹിന്ദുക്കള്‍ക്കെതിരെയുള്ള ആക്രമണങ്ങളും ബംഗ്ലാദേശിലെ സാമുദായിക സൗഹാര്‍ദം നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്.

ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കിടെ ചില ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഉണ്ടായ അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 22 ജല്ലകളില്‍ അര്‍ധസൈനിക സേനയെ വിന്യസിച്ചിരുന്നു.

വലിയ ജനക്കൂട്ടം ദുര്‍ഗാപൂജാ പ്രതിഷ്ഠ തകര്‍ക്കുകയും കല്ലെറിയുകയും ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുവന്നത്.

ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞിരുന്നു.

”കാമിലയിലെ സംഭവങ്ങള്‍ സമഗ്രമായി അന്വേഷിക്കും. ആരും രക്ഷപ്പെടില്ല. അവര്‍ ഏത് മതത്തില്‍ പെട്ടവരാണെന്നത് പ്രശ്നമല്ല. അവരെ ശിക്ഷിക്കും,’ എന്നാണ് ഹസീന സംഭവത്തിന് പിന്നാല പ്രതികരണം നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Attacks During Durga Puja “Pre-Planned”, Says Bangladesh Home Minister