| Tuesday, 20th November 2018, 4:55 pm

അരവിന്ദ് കെജ്‌രിവാളിന് നേരെ മുളകുപൊടിയാക്രമണം; ഒരാള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ മുളക് പൊടിയെറിഞ്ഞ് ആക്രമണം. ദല്‍ഹി സെക്രട്ടേറിയേറ്റ് ചേംബറില്‍ നിന്ന് പുറത്തിറങ്ങിയപ്പോളായിരുന്നു കെജരിവാളിന് നേരെ ആക്രമണം നടന്നത്.

ദല്‍ഹി നരയ്‌ന സ്വദേശി അനില്‍ ശര്‍മ്മയാണ് മുളക്‌പൊടി എറിഞ്ഞത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചഭക്ഷണത്തിനായി മൂന്നാം നിലയിലെ ചേംബറില്‍ നിന്ന് കെജ്‌രിവാള്‍ പുറത്തിറങ്ങുന്നതിനിടെയാണ് അനില്‍ മുളക്‌പൊടിയെറിഞ്ഞത്.

ആക്രമണത്തില്‍ കെജ്‌രിവാളിന്റെ കണ്ണട തകര്‍ന്നു.സന്ദര്‍ശകര്‍ക്ക് അനുവദിച്ച സ്ഥലത്ത് നിന്നാണ് അനില്‍ മുളകുപൊടി നിറച്ച കൂട് എറിഞ്ഞത്.സിഗരറ്റ് പാക്കറ്റിനുള്ളില്‍ മുളകുപൊടി നിറച്ചാണ് ഇയാള്‍ എത്തിയത്.

Also ശബരിമലയിലെ പ്രതിഷേധങ്ങള്‍ യുവതീ പ്രവേശനത്തിന് എതിരെയല്ല, ആചാര ലംഘനത്തിന് എതിരെയെന്ന് ആര്‍.എസ്.എസ്

സംഭവത്തില്‍ ദല്‍ഹി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായെന്നും മുഖ്യമന്ത്രിക്ക് പോലും സുരക്ഷ ഇല്ലെന്നും പാര്‍ട്ടി ആരോപിച്ചു. നേരത്തെയും അരവിന്ദ് കെജ്‌രിവാളിന് നേരെ അക്രമണം നടന്നിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഇന്ന് വൈകീട്ട് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.
DoolNews Video

We use cookies to give you the best possible experience. Learn more