[] കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടന്നതിലെ വീഴ്ച്ച പോലീസിന്റേതെന്ന് കെ.സൂധാകരന്‍എം.പി. താലിബാന്‍ മാതൃകയിലുള്ള ആക്രമണമാണ് നടന്നത്.
മുഖ്യമന്ത്രി പോകുന്ന വഴി സി.പി.ഐ.എം പ്രവര്‍ത്തര്‍ അറിഞ്ഞിരുന്നു. സുരക്ഷാ വീഴ്ച്ചയെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തണം.
കണ്ണൂരിലെ പോലീസിനെ മാറ്റി നിര്‍ത്തി വേണം അന്വേഷണം നടത്താന്‍.
സംഭവത്തില്‍ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും മൗനം വെടിഞ്ഞ് പ്രതികരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടന്നതിനെത്തുടര്‍ന്ന് ഇന്ന് വൈകുന്നേരം കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധപ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം മുഖ്യമന്തിക്കെതിരായ സമരത്തിന്റെ ഉദ്ദേശശുദ്ധിക്ക് കോട്ടം തട്ടിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
അക്രമണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കണ്ണൂര്‍ ഡി.സി.സി. വൈകീട്ട് മുതല്‍ നഗരത്തില്‍ സി.പി.ഐ.എം ന്റെ ക്രിമിനല്‍ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്നും അവര്‍ കോണ്‍ഗ്രസിന്റെ കമാനങ്ങള്‍ തകര്‍ക്കുന്നത് നോക്കി പോലീസുകാര്‍ നിന്നുവെന്നും ഡി.സി.സി ആരോപിച്ചു.
സംഭവത്തെക്കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്യാന്‍ കണ്ണൂരില്‍ നോര്‍ത്ത് എ.ഡി.ജി.പിയുടെ ഉന്നതതലനേതൃയോഗം ചേരുന്നുണ്ട്.
മുഖ്യമന്ത്രി ആശുപത്രിയില്‍ തുടരും. നെഞ്ചിലെ നീര്‍ക്കെട്ട് മാറാന്‍ മൂന്ന് ദിവസത്തെ പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സംഭവത്തെക്കുറിച്ചുള്ള പ്രഥമവിവര റിപ്പോര്‍ട്ട് ഡി.ജി.പി കെ. ബാലസുബ്രഹ്മണ്യം ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും.