| Saturday, 20th October 2018, 10:07 am

ത്രിപുരയില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം;മുന്നൂറോളം ആളുകള്‍ നാടുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ആദിവാസി യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് ത്രിപുരയില്‍ വ്യാപക സംഘര്‍ഷം.  രണ്ടു സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഇതോടെ 61 കുടുംബങ്ങളില്‍ നിന്നായി 300ഓളം ആളുകള്‍ ത്രിപുര വിട്ടതായാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ത്രിപുരയിലെ റാണിര്‍ബസാറിലാണ് സംഭവം.

ദുര്‍ഗാദേവിയുടെ വിഗ്രഹങ്ങള്‍ പ്രദര്‍ശിപ്പിച്ചത് കാണാനെത്തിയതാണ് പെണ്‍കുട്ടിയും സുഹൃത്തും. വിഗ്രഹങ്ങള്‍ കാണുന്നതിനിടെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തു. മാത്രമല്ല രണ്ടുപേരെയും വംശീയമായി അധിക്ഷേപിക്കാനും ശ്രമിച്ചു.

ALSO READ: തെരുവിളക്കുകള്‍ ഇനിയെന്തിന് സ്വന്തമായി ഒരു ചന്ദ്രനുണ്ടല്ലോ; ലോകത്തെ ആദ്യത്തെ മനുഷ്യനിര്‍മിത ചന്ദ്രനെ ഒരുക്കി ചൈന

വീട്ടിലെത്തിയ ഇരുവരും ബന്ധുക്കളെ വിവരമറയിച്ചു. തുടര്‍ന്ന് റാണിര്‍ബസാറിലെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ചവരെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തതായി സബ് ഡിവിഷണല്‍ ഉഗ്യോഗസ്ഥന്‍ ബിബി ദാസ് പറഞ്ഞു.

അതേസമയം പ്രദേശത്ത് സംഘര്‍ഷം തുടരുകയാണ്. പാലായനം ചെയ്തവര്‍ റാണിര്‍ ബസാറിലെ പൊലീസ് സ്റ്റേഷന്‍ ക്യാംപിലാണുള്ളത്.

സംഭവത്തില്‍ പ്രതിപക്ഷ നേതാവ് മണിക് സര്‍ക്കാര്‍ ചീഫ് സെക്രട്ടറി എല്‍.കെ.ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി. സംഭവം വഷളാക്കി രാഷ്ട്രീയ ലാഭത്തിനായി ബി.ജെ.പി. ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു.

We use cookies to give you the best possible experience. Learn more