കോഴിക്കോട്: ത്രിപുരയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങളില്‍ ത്രിപുരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹുണ്ടിക പിരിവിലൂടെ 6 കോടി രൂപ സമാഹരിച്ച് കേരള സി.പി.ഐ.എം.
സെപ്റ്റംബര്‍ 25 ന് നടത്തിയ ഹുണ്ടിക പിരിവില്‍ 60652223 കോടി രൂപയാണ് പിരിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക പിരിച്ചിരിക്കുന്നത്. 85 ലക്ഷം രൂപയാണ് ജില്ലയില്‍ നിന്ന് മാത്രം പിരിഞ്ഞത്.
ജില്ല തിരിച്ചുള്ള കണക്കുകള്‍.
കാസര്‍ഗോഡ് : 2558148
കണ്ണൂര്‍ : 7334039
വയനാട് : 912381
കോഴിക്കോട് : 8532583
മലപ്പുറം : 3640871
പാലക്കാട് : 3342923
തൃശൂര്‍ : 5652745
എറണാകുളം : 5368816
ഇടുക്കി : 3886141
കോട്ടയം : 2839680
ആലപ്പുഴ : 4827841
പത്തനംതിട്ട : 2500000
കൊല്ലം : 3003994
തിരുവനന്തപുരം : 5852161
എ.കെ.ജി സെന്ററില്‍ നേരിട്ട് ലഭിച്ചത് : 399900.
കഴിഞ്ഞ മാസമാണ് ത്രിപുരയില്‍ വ്യാപകമായി സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്. ജയ് ശ്രീറാം മുഴക്കിയാണ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും ബി.ജെ.പി ആക്രമണം അഴിച്ചുവിട്ടത്.
ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി ഓഫീസുകള്‍ക്കും വീടുകള്‍ക്ക് നേരെ കല്ലേറും തീവെയ്പ്പും നടത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ ഭാനു സ്മൃതി ഭവനും മറ്റൊരു ഓഫീസായ ദശരഥ് ഭവനും തീവെച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. അക്രമണങ്ങളുടെ ദൃശ്യങ്ങള്‍ സി.പി.ഐ.എം പുറത്തുവിട്ടിരുന്നു.
മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സര്‍ക്കാറിനെ സ്വന്തം മണ്ഡലമായ ധന്‍പൂരിലെത്തിയതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
ധന്‍പൂരിലെ കതാലിയയില്‍ ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതിന് പിന്നാലെ സി.പി.ഐ.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് സി.പി.ഐ.എം ഓഫീസുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തീവെച്ചത്.